ഒ.ടി.പി നമ്പർ ഉപയോഗിച്ച് ഓൺലൈൻ പണം തട്ടിപ്പ്, യുവതിക്ക് 45,850 രൂപ നഷ്ടമായി
ഒ.ടി.പി നമ്പർ ഉപയോഗിച്ച് ഓൺലൈൻ പണം തട്ടിപ്പ്
അഞ്ചൽ: ഒ.ടി.പി നമ്പർ ഉപയോഗിച്ച് ഓൺലൈൻ പണം തട്ടിപ്പ്, യുവതിക്ക് 45,850 രൂപ നഷ്ടമായി. അഞ്ചൽ ഉല്ലാസ് ഭവനിൽ വസന്തയുടെ എ.ടി.എം കാർഡിലെ ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് തുക തട്ടിയത്. വസന്തയുടെ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് മെസേജും, ഒ.ടി.പി നമ്പരു വരുകയും, നമ്പർ എത്രയാണെന്നും ചോദിച്ചുകൊണ്ട് പിന്നാലെ ബാങ്കിൽ നിന്നെന്ന വ്യാജേനെ ഫോൺകോളെത്തി. ഒ.ടി.പി നമ്പർ പറയാനും, മെസേജ് ഡിലേറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. വീണ്ടും ഒ.ടി.പി നമ്പർ വരുമെന്നും അത് പറഞ്ഞു തരണമെന്നും മെസേജ് ഡിലേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. തട്ടിപ്പക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കുകയും, മെസേജ് ഡിലേറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ബാങ്കിലെത്തി പരിശോധിച്ചപ്പേഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്. അഞ്ചൽ പോലീസിൽ നൽകിയ പരാതിയെതുടർന്ന് കൊട്ടാരക്കര സൈബർസെല്ലിന് പരാതി കൈമാറുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തായി അഞ്ചൽ എസ്.ഐ ശ്രീകുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ