പഞ്ചായത്തിന്റെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട...
അഞ്ചൽ : അഞ്ചൽ പഞ്ചായത്തിലെ വസ്തുവിൽനിന്നമരങ്ങൾ മുറിച്ചു മാറ്റാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. അഞ്ചൽ ആർ.ഓ ജംഗ്ഷനിലെ പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാൾ അങ്കണത്തിൽ നിന്ന മരങ്ങളാണ് ഇവിടെ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന സ്വകാര്യ വ്യക്തി മുറിച്ചു മാറ്റാൻ ശ്രമിച്ചത്. ഈ ശ്രമം നാട്ടുകാർ തടയുകയും തുടർന്ന് പഞ്ചായത്ത് ഓഫീസിൽ വിവരം അറിയിക്കുകയും ചെയ്തു . എന്നാൽ പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് പ്രദേശത്തെ മാധ്യമപ്രവർത്തകനായ മൊയ്ദുഅഞ്ചൽ നാട്ടുകാർ വിവരം അറിയിച്ചത് .സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്തിൻറെ ഉടമസ്ഥതയിൽ ഉള്ള വസ്തുവിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചത് പഞ്ചായത്തിന്റെ അറിവോടെയല്ലെന്നുമിവർക്കെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ