ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ വിദ്യാർഥിനിയായ 17-കാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു.

അഞ്ചൽ വിദ്യാർഥിനിയായ 17-കാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. അഞ്ചലിലെ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയേയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ അഗസ്ത്യകോട് ഇജാസ് മന്‍സിലില്‍ അഫ്സര്‍ (18), സഹോദരന്‍ ഇജാസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശിയുടെ വീട്ടില്‍ നിന്നുമാണ് അഞ്ചലിലെ സ്വകാര്യ സ്കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി പിടിയിലായ അഫ്സറിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്‍റെ വീട്ടില്‍ എത്തി. ആഘോഷത്തിനിടെ വസ്ത്രത്തില്‍ പടര്‍ന്ന കളര്‍ കഴികളയാന്‍ പോയ പെണ്‍കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയായ അഫ്സറിന്‍റെ മൂത്ത സഹോദരന്‍ ഇജ്ജാസ് രാത്രിയില്‍ കുളത്തുപ്പുഴയില്‍ എത്തുകയും അനുജന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞുവെന്നും ചില കാര്യങ്ങള്‍ സംസാരിക്കനുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. കതകുതുറന്നു അകത്ത് കയറിയ ഇജാസ് ഇവിടെ വച്ച് പെണ്‍കുട്ടിയെ ബലാസംഗം ചെയ്തു. പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് 25000 രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ ബംഗല്ലൂരില്‍ ഉള്ള ബന്ധുവഴി സുഹൃത്തിന്‍റെ അകൗണ്ടില്‍ 25000 രൂപ നിക്ഷേപിച്ചു. സുഹൃത്തിന്‍റെ എ ടി എം കാര്‍ഡ് ഇജാസിന് കൈമാറുകയും ചെയ്തു. കാര്‍ഡുമായ പോയ ഇജാസ് അകൗണ്ടില്‍ 25000 രൂപക്ക് പുറമേ ബാലന്‍സ് ഉണ്ടായിരുന്ന മൂവായിരം രൂപകൂടി പിന്‍വലിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭീഷണിയുമായി എത്തിയ ഇജാസ് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ഇതോടെ എന്ത് ചെയണം എന്നറിയാതെ പെണ്‍കുട്ടി കൈനരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി നാടുവിട്ടു. നാടുവിട്ട പെണ്‍കുട്ടിയെ ബംഗല്ലൂരില്‍ നിന്നും കണ്ടെത്തി തിരികെയെത്തിച്ച പാലോട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡന വിവരം തുടര്‍ന്നുള്ള ഭീഷണിയെകുറിച്ചും പറയുന്നത്. ഇതോടെ കേസ് അഞ്ചല്‍ കുളത്തുപ്പുഴ പോലീസിന് കൈമാറി. കുളത്തുപ്പുഴ പോലീസ് കേസിലെ ഒന്നാം പ്രതിയായ ഇജാസിനെ കഴിഞ്ഞ ദിവസം അഗസ്ത്യകോടുള്ള വീട്ടില്‍ നിന്നും പിടികൂടി. വൈകിട്ടോടെ രണ്ടാം പ്രതിയും സഹോദരനുമായ അഫ്സറിനെ അഞ്ചല്‍ പോലീസും അറസ്റ്റ് ചെയ്തു. പോക്സോ നിയമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹജാരാക്കി റിമാന്‍റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.