അഞ്ചൽ യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ
അഞ്ചൽ: യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ . വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സി.പി.ഐ. അറക്കൽ ലോക്കൽ സെക്രട്ടറി സുധീറിന്റെ ഭാര്യ ബിൻഷയെ യാണ് കിടപ്പുമുറിയുടെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഓയൂർ സ്വദേശിയായ ബിൻഷായെ ആറു വർഷങ്ങൾക്കു മുമ്പാണ് സുധീർ വിവാഹം കഴിച്ചത്. 4 വയസ്സുള്ള ഒരു മകനും ഒന്നര വയസ്സുള്ള രണ്ട് ഇരട്ട കുഞ്ഞുങ്ങളും ഉള്ള ബിൻഷയ്ക്ക് തൂങ്ങി മരിക്കേണ്ട സാഹചര്യം ഒന്നും ഇല്ലായെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു .ഈ വിവരങ്ങൾ ആവശ്യപ്പെട്ട് പുനലൂർ ഡി.വൈ.എസ്പിക്ക് ബന്ധുക്കൾ പരാതി നൽകി .സംഭവത്തിൽ പോലീസിൻറെ ഉന്നതതല അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഫോറൻസിക് വിദഗ്ധരുടെയും പുനലൂർ തഹസിൽദാരുടെയും നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പോലീസ് നടത്തിയത്.
തടിക്കാട് ഈട്ടിമൂട്ടിൽ വീട്ടിൽ സുധീറിന്റെ ഭാര്യ ബിൻഷ (25) തിങ്കളാഴ്ച പകൽ 2 മണിയോടെ ഭർത്താവിനോടൊപ്പം വീട്ടിലുണ്ടായിരുന്ന ബിൻഷ കുട്ടിക്ക് പാലു കൊടുക്കാനായി മുറിക്കുള്ളിൽ കയറി വാതിലടച്ചുവെന്നും ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ച് മുറിക്കുള്ളിൽ കടന്ന ഭർത്താവ് സുധീർ കാണുന്നത് ഷാളിൽ ജനാലയിൽ മുറുക്കി ശാസം നിലച്ച നിലയിലുള്ള ഭാര്യയെയാണ് കണ്ടതെന്ന് സുധീറിന്റെ ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇതിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ബിൻഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും നാല് വയസ്സുള്ള മകനെയും ഒന്നരവയസ്സുള്ള കുഞ്ഞുങ്ങളെയും വളർത്തി ഉന്നതങ്ങളിൽ എത്തിക്കണമെന്ന ആഗ്രഹം പതിവായി വീട്ടുകാരോട് ബിൻഷ വീട്ടുകാരോട് പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു .കിടപ്പു മുറിയിലെ ജനലിൽ ഷാളിൽ കെട്ടി തൂങ്ങിയത് കണ്ട ബിന്ഷയെ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് സുധീരന്റെ ബന്ധുക്കൾ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടത്തു.
മക്കൾ: നിഹാൻ (4) ഇരട്ടകളായ നിഹയും, റിയാനും(ഒന്നര)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ