പത്തനാപുരം:സ്വകാര്യ വ്യക്തി പന്നിയെ പിടിക്കാന്‍ സ്ഥാപിച്ചിരുന്ന കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
കലഞ്ഞൂർ പാടത്ത് എസ്.ഡി.പി.ഐ - എ.ഐ.വൈ.എഫ് സംഘര്‍ഷം നില നിന്നിരുന്ന പ്രദേശത്ത് ഇന്നലെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ആക്രമിച്ച മുഖംമൂടി സംഘത്തിലെ ആളുകളെ അന്വേഷിച്ചു ഇന്നലെ (11-6-19) രാത്രി 11 മണിക്ക് പോലീസ് എത്തി. പോലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങി പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ - ഷീനാ ദമ്പതികളുടെ മകൻ ആഷിക്ക് (19) ഷോക്കടിച്ച് മരണപ്പെട്ടു.
കഴിഞ്ഞ ദിവസം പത്തനാപുരം മാങ്കോട് എ.ഐ.വൈ.എഫ് യുണിറ്റ് സെക്രട്ടറിയെ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ ആറംഗസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു.പത്തനാപുരം മാങ്കോട് എ.ഐ.വൈ.എഫ് യുണിറ്റ് സെക്രട്ടറി മാങ്കോട് മുള്ളൂര്‍ നിരപ്പില്‍ അന്‍സില്‍ മന്‍സിലില്‍ അന്‍സിലി(22)നെ ആണ് മുഖംമൂടി ധരിച്ച് എത്തിയ ആറംഗസംഘം വെട്ടുകത്തി,തുണി ചുറ്റിയ കമ്പി വടി തുടങ്ങിയവ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.അന്‍സല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയും ഇന്നലെ വൈകി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.കലഞ്ഞൂർ പാടത്ത് എസ്.ഡി.പി.ഐ - എ.ഐ.വൈ.എഫ് സംഘര്‍ഷം നില നിന്നിരുന്ന പ്രദേശത്ത് ഇന്നലെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ആക്രമിച്ച മുഖംമൂടി സംഘത്തിലെ ആളുകളെ അന്വേഷിച്ചു ഇന്നലെ (11-6-19) രാത്രി 11 മണിക്ക് പോലീസ് എത്തി. പോലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങി പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ - ഷീനാ ദമ്പതികളുടെ മകൻ ആഷിക്ക് (19) ഷോക്കടിച്ച് മരണപ്പെട്ടു.
തുടര്‍ന്ന് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മുഖംമൂടി സംഘത്തിലെ ആളുകളെ അന്വേഷിച്ച് രാത്രി പതിനൊന്ന് മണിയോടെ മാങ്കോട് എത്തുകയും പോലീസിനെ കണ്ട് ഓടിയ ആഷിക്ക് പന്നിക്ക് കറന്‍റ് കൊടുത്തിരുന്ന കമ്പിയില്‍ കുരുങ്ങുകയും മരണപ്പെടുകയും ചെയ്തു.കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃതമായി വന്യമൃഗങ്ങളെ അപകടപ്പെടുത്താന്‍ കമ്പിയില്‍ വൈദ്യുതി കൊടുത്ത സ്വകാര്യ വ്യക്തി ഒളിവിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ