നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് കുടിവെള്ള പരിശോധന നടത്തുന്നു
പുനലൂർ നഗരസഭ പരിധിയിലെ കുടിവെള്ള പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബ് 17/06/2019 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ പ്രവര്‍ത്തിച്ചു തുടങ്ങി.രാവിലെ പത്തു മണിക്ക് സുഭാഷ് ജി നാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ നഗരസഭാ അദ്ധ്യക്ഷന്‍ കെ രാജശേഖരന് ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മണി മുതൽ 5 മണി വരെ പുനലൂർ മുനിസിപ്പാലിറ്റി അങ്കണത്തിൽ പ്രവർത്തിക്കുന്നു .നഗരസഭ പരിധിയിൽ വരുന്ന കിണർ, കുഴൽ കിണർ, സ്രോതസ്സുകളിലെ ജലം സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം അറിയിക്കുന്നതിനായിട്ടാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. ആയതിന് 2 ലിറ്റർ വെള്ളം വൃത്തിയുള്ള കന്നാസിലോ കുപ്പിയിലോ ശേഖരിച്ച് ഉപഭോക്താവ് നേരിട്ട് എത്തിക്കണം.കുടിവെള്ളം പരിശോധിച്ച് വിവരങ്ങള്‍ അറിയിക്കുവാനുള്ള സംവിധാനം ചെയ്തതായി പുനലൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന് വിനോദ് പറഞ്ഞു .
നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് നടത്തുന്ന പരിപാടിയിൽ ബഹു: കൗൺസിൽ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യര്‍ഥിച്ചു നഗരസഭാ ഉപാധ്യക്ഷ,പുനലൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന് വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ