ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീട്ടമ്മയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ നേതാവ് ബിനുദയനെ കോടതി റിമാന്റ് ചെയ്‌തു.

അഞ്ചൽ : വീട്ടമ്മയെ ആക്രമിച്ച കേസിൽ അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ബിനുദയനെ കോടതി റിമാന്റ് ചെയ്‌തു. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി വിക്രമനെ ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തശേഷം വസ്ത്രം വലിച്ചു കീറി എന്നാണ് ഇയാൾക്കെതിരെ കേസ്. സംഭവസ്ഥലത്തുതന്നെ നാട്ടുകാർ തടഞ്ഞുവെച്ച് ബിനു ദയനെ പോലീസിൽ ഏൽപിക്കുകയായിരുന്നു . വീട്ടമ്മ അഞ്ചൽ സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് അഞ്ചൽ പോലീസ് ബിനു ദയന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മനോരമ ന്യൂസ് അഞ്ചലിലെ പ്രാദേശിക ലേഖകനെ സി.പി.എം അഞ്ചൽ വെസ്റ്റ് എൽസി സെക്രട്ടറി ബാബുരാജ് ഭീഷണിപ്പെടുത്തി .വാർത്ത കൊടുത്താൽ ദുഃഖിക്കേണ്ടിവരും മെന്നും പാർട്ടി തന്നെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.ഭീഷണി പെടുത്തിയ സി.പി.എം നേതാവായ ബാബുരാജിനെതിരെ മനോരമ ന്യൂസ് പ്രാദേശിക ലേഖകൻ മൊയ്ദു അഞ്ചൽ സി.ഐ യ്‌ക്ക് പരാതി നൽകി. ബിനുദയൻറെ മർദ്ദനത്തിൽ വീട്ടമ്മയ്ക്ക് കാൽമുട്ടിനും, വലത് ഷോൾഡറിനും,മുതുകിനും പരിക്കേറ്റു.രജനിയെ പോലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.