ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കലിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ചു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.

കടയ്ക്കലിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ചു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. മനോരമ ചാനലിലെ പ്രാദേശിക ലേഖകൻ ആയ ബിനുവിനെയാണ് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.  കടയ്ക്കൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്   ഇദ്ദേഹത്തെ അസഭ്യം പറഞ്ഞത് അദ്ദേഹത്തിൻറെ ഉടുപ്പിന് കുത്തി പിടിക്കുകയും മൊബൈൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തതത്രെ. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടുകൂടി ആയിരുന്നു സംഭവം. കടക്കൽ സി.ഐയും ഡി.വെെ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐക്ക് അനുകൂലമായ വാർത്ത നൽകിയില്ല എന്ന് ആരോപിച്ചാണ് പ്രാദേശിക ലേഖകൻ ആയ ബിനുവിനെ ആക്രമിച്ചത് എന്ന് പറയുന്നു. സംഭവം കണ്ട് ഓടിയെത്തിയ കടയ്ക്കൽ എസ്.ഐ സജു പിടിച്ചുമാറ്റിയത് കൊണ്ട് കൂടുതൽ  ആക്രമണം നടന്നില്ല എന്ന് പറയപ്പെടുന്നു. കടയ്ക്കലിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നും ഇറങ്ങിയാല്‍ ഇല്ലാതാക്കുമെന്നും ആണ് ഭീഷണി. തുടര്‍ന്ന് ബിനു കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു .എന്നാൽ കേസ് പിൻവലിച്ചില്ലെങ്കിൽ കടയ്ക്കലിൽ ജീവിക്കാൻ അനുവദിക്കില്ലെന്നാണ്  ഭീഷണിപ്പെടുത്തുന്നത്. കഴുത്തിനു കുത്തിപ്പിടിച്ചതിനെ തുടർന്ന്  പേശികൾക്ക് ക്ഷതം സംഭവിക്കുകയും കഴുത്തിനു  മുറുവുണ്ടാകുകയും ചെയ്തു.ബിനു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് .
സി.പി.എം നേതൃത്വം മുഴക്കുന്ന് വധശ്രമ ഭീഷണിക്കെതിരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ബിനു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.