കൊല്ലം കടക്കലിൽ മദ്യപിച്ചു കൊണ്ടിരിക്കുന്നതീനിടയിലുണ്ടായ വാക്കുതർക്കം ഒരാളെ തലക്കടിച്ചു കൊന്നു.
കൊല്ലം കടയ്ക്കൽ മുക്കട തോട്ടുങ്കൽ മേലേതിൽ വീട്ടിലെ ഹാളിലാണ് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.മുക്കട പണയിൽ വീട്ടിൽ 24 വയസ്സുള്ള ശ്രീകുമാറാണ് മരിച്ചത്. സുഹൃത്തായ ഗോപകുമാര്‍ പോലീസിന് കീഴടങ്ങി.
സംഭവം നാട്ടുകാരും പോലീസും പറയുന്നത് ഇതാണ്. ഇന്നലെ രണ്ടു മണിയോടെ കൂടി ഈ വീട്ടിലെ താമസക്കാരായ പ്രസാദും അമ്മയായ സുകുമാരിയും ഇവിടെ നിന്ന് പ്രസാദിൻ്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. മിക്കദിവസങ്ങളിലും പ്രസാദും പ്രസാദിൻ്റെ അമ്മയും സഹോദരിയുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇവിടെ പ്രസാദിൻ്റെ മറ്റൊരു സഹോദരിയുടെ മകനായ ഗോപകുമാർ ആണ് വന്നു കിടക്കാറുള്ളത്. ഇന്നലെ രണ്ട് മണിക്ക് ശേഷം ഗോപകുമാർ ഇവിടെ വരുകയും അതിനു പിന്നാലെ അപ്പു എന്ന് വിളിക്കുന്ന ശ്രീകുമാർ ഇവിടെ എത്തുകയും ചെയ്തു.
ഇവർ തമ്മിൽ സുഹൃത്തുക്കളാണ് പണിക്കും മറ്റും ഇവർ ഒന്നിച്ചാണ് പൊയ്ക്കൊണ്ടിരുന്നത്. മിക്കദിവസങ്ങളിലും ഇവർ ഇവിടെ ഒത്തു കൂടാറുണ്ടെന്നും.വലിയ ശബ്ദത്തിൽ സംസാരിക്കാറുണ്ടന്നും പരിസര വാസികൾ പറയുന്നു .എന്നാൽ അതൊന്നും തൊട്ടടുത്തുള്ളവർ കാര്യമാക്കാറില്ല. എന്നാൽ ഇന്ന് രാവിലെ ആറു മണിയോടുകൂടി ഗോപകുമാർ മുക്കട ജംഗ്ഷനിൽ എത്തി ശ്രീകുമാറിനെ താൻ കൊന്നതായി പറഞ്ഞു.അപ്പോഴാണ് നാട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്.മ്യതശരീരത്തിൽ തലയ്ക്കും മുഖത്തുമാണ് അടിയേറ്റിരിക്കുന്നത്. ഇയാൾ കടയ്ക്കൽ പോലീസ് സ്റ്റേഷൻ എത്തി കീഴടങ്ങുകയായിരുന്നു.
കൊലപാതകം നടത്താൻ കാരണമായതായി ഗോപകുമാർ പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗോപകുമാർ വീട്ടിൽ മദ്യപിച്ചിരിക്കുപ്പോൾ. സുഹൃത്തായ ശ്രീകുമാർ ഒരു കുപ്പി മദ്യവുമായി വീട്ടിൽ വരുകയും. രാത്രി എട്ടു മണി വരേ ഇവർ മദ്യപിച്ച് ഇരിക്കുകയും ചെയ്തു.വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ഒന്നും രണ്ടും പറഞ്ഞു ഇവർ തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും ശ്രീകുമാർ ഗോപകുമാറിനെ അടിക്കുകയും ചെയ്തു. തുടർന്നാണ് ഇയ്യാൾ ശ്രീകുമാറിനെ പിടിച്ചു തള്ളിയിട്ടതിനു ശേഷം അടുത്തുണ്ടായിരുന്ന തടി കഷ്ണം എടുത്തു ശ്രീകുമാറിൻറെ തലയ്ക്കും മുഖത്തും അടിക്കുന്നത് തുടർന്ന് മദ്യലഹരിയിൽ ഗോപകുമാർ അവിടെ കിടന്നുറങ്ങി. രാവിലെ ഉണർന്നു നോക്കിയപ്പോൾ ശ്രീകുമാർ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാൾ ജംഗ്ഷനിൽ എത്തി യുവാവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരോടു പറഞ്ഞു. നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീകുമാർ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പ്രതിയായ ഗോപകുമാറിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം റൂറൽ എസ് പി കെ ജി സൈമൺ ഡി.വൈ.എസ്.പി സതീഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു.വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. കൊലപാതകം നടത്തിയ ഗോപകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ