ഒന്നരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന യുവാവ് എക്സൈസ് സംഘത്തിൻറെ പിടിയിൽ
ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിനിടയിൽ ഒന്നരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാന യുവാവ് എക്സൈസ് സംഘത്തിൻറെ പിടിയിൽ
കർണ്ണാടകത്തിൽ നിന്നും കഞ്ചാവുമായ് ട്രയിൻ മാർഗ്ഗം എത്തിയ യുവാവിനെ കുന്നിക്കോട് ആവണീശ്വരം റെയിൽവേ സ്റ്റേറ്റിനിൽ നിന്നാണ് പിടികൂടിയത് . ആന്ധ്രാ സ്വദേശിയായ രവി കിരൺ മോഗ്ലി യാണ് പത്തനാപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായത് .
പിടിയിലായ യുവാവ് വർഷങ്ങളായി കേരളത്തിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പ്രധാനി ആണെന്ന് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ് പറഞ്ഞു.
ഒരു മാസം മുൻപ് ഇത്തരത്തിൽ ട്രെയിനിൽ കഞ്ചാവ് എത്തിച്ചിരുന്നു ആളിനെ എക്സൈസ് സംഗം പിടികൂടിയിരുന്നു ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തിൽ ട്രെയിനിൽ പരിശോധന നടത്തിയപ്പോൾ ആണ് രവി കിരൺ മോഗ്ലി യെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടിക്കുടിയത് .പരിശോധനയിൽ എക്സൈസ് ഉദ്യോദസ്ഥരായ ഷിഹാബുദീൻ ,സതോഷ് വർഗീസ് , അശ്വന്ദ് ,ഷാജി ,വിഷ്ണു നിധിൻ ശ്രീനാഥ് എന്നിവർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ