തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ തൊഴിൽ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.
അഞ്ചൽ: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ തൊഴിൽ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി പടിഞ്ഞാറ്റതിൽ വീട്ടിൽ
ഷൈലജ (44 ) യാണ് മരിച്ചത്.തിങ്കളാഴ്ച പകൽ 2 മണിയോടെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ 10 വാർഡിൽ നെല്ലിക്കാനം ഏലതോട് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു.
കാപ്പി കഴിക്കാനായി ജോലി അവസാനിപ്പിച്ച് വിശ്രമിക്കുമ്പോളാണ് ഷൈജലയക്ക്
ദേഹാസാസ്ഥം അനുഭവപ്പെട്ട് കുഴഞ്ഞു വീണത് . ഉടനെ മറ്റ് തൊഴിലാളികൾ ഷൈലജയെ
അഞ്ചലിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് അഞ്ചൽ പോലീസ് കേസെടുത്തു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു . പരേതനായ പരമേശ്വരൻ പിള്ളയാണ് ഭർത്താവ്. മക്കൾ: അതുല്യ, അനന്യ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ