ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പനവേലിയിൽ സൂപ്പർ ഫാസ്റ്റും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്


കൊട്ടാരക്കര: എം.സി.റോഡിൽ പനവേലിയിൽ സൂപ്പർ ഫാസ്റ്റും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് എതിരെ വന്ന കണ്ടയ്‌നർ ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. ബസ് യാത്രികരാണ് പരിക്കേറ്റ എല്ലാവരും. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രി, കൊട്ടാരക്കര, വാളകം എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. എല്ലാവർക്കും മുഖത്തും തലയ്ക്കുമാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന യാത്രക്കാർ പറയുന്നു.
നൂറനാട് സ്വദേശികളായ ജയശ്രി(38), മധു(42), അമ്പനാട് പള്ളിക്കൽ സ്വദേശികളായ അനില(50), നന്ദിനി(18) അരുൺ(27), കടയ്ക്കൽ സ്വദേശികളായ വാസന്തി(50), അജിത(44), ആലംകോട് സ്വദേശി അംലത്ത്(38), കരകുളം സ്വദേശി രാജ്കുമാർ(49), നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷരീഫ്, വിഴിഞ്ഞം സ്വദേശികളായ പനയമ്മ(34), ലിജി(42), കുഞ്ഞച്ചൻ(52), കന്യാകുമാരി സ്വദേശി മെൽവിൻ(31), പീരുമേട് സ്വദേശി ശിവദാസ്(53), മണ്ണന്തല സ്വദേശി സെബാസ്റ്റ്യൻ(56), ഇലിപ്പോട് സ്വദേശി രഞ്ജിത്ത്(36), വാളകം സ്വദേശി ഐശ്വര്യ(15), തൊടുപുഴ തങ്കരാജൻ(75), തൈപറമ്പ് റജിതോമസ് ജോർജ്(57), തിരുവനന്തപുരം ജയകൃഷ്ണൻ(41), വട്ടിയൂർ കാവ് സജിത്ത്(35), പേയാട് പ്രമോദ്(50), കൊട്ടാരക്കര ജയശ്രീ(64), രാജീവ്(30), ചടയമംഗലം മാളവിക(22), പ്രശാന്ത് കുമാർ(35), ജോർജ് ബ്രൈറ്റ്(51), സജീന്ദ്രൻ(40), ആൻസി മാത്യു(24), സ്റ്റാൻസി മാത്യു(30), ലക്ഷ്മി(43) തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
പുത്തൻ കാറുകളുമായി തിരുവനന്തപുരത്തു നിന്നും വരികയായിരുന്നു കണ്ടെയ്‌നർലോറി. അപകടത്തെ തുടർന്ന് എം.സി.റോഡിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും, പോലീസും, അഗ്നിരക്ഷാസേനയും ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ക്രെയിൻ സഹായത്തോടെയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.