ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരിലിലെ മല്‍സ്യവില്പന ശാലകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന

പുനലൂര്‍:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തേക്ക് അമോണിയ അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയ മീൻ എത്തുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കണ്ടെത്തൽ. സംസ്ഥാന തീരത്ത് മീൻ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മീൻ കൂടുതലായി എത്തുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ മല്‍സ്യ വിലപ്പനശാലകളില്‍ പരിശോധന കര്‍ശനം ആക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സാഗര റാണി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മല്‍സ്യ വിലപ്പനശാലകളില്‍ പരിശോധന കര്‍ശനം ആക്കിയതിന്റെ ഭാഗമായി പുനലൂരും വിവിധ മല്‍സ്യ വില്‍പ്പന ശാലകളിലും ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിലും പരിശോധന നടന്നു.പുനലൂര്‍ ടിബി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പരിശോധന ചെമ്മന്തൂര്‍ ടൌണ്‍ തുടങ്ങി വിവിധ മല്‍സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഒരു കിലോ മീന്‍ സൂക്ഷിക്കാന്‍ ഒരു കിലോ ഐസ് ഉപയോഗിക്കണം എന്നുള്ള നിബന്ധന പാലിക്കാത്ത ഷോപ്പ് ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി.തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിലും പരിശോധന നടത്തി വിദഗ്ദ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ ഭക്ഷ്യസുരക്ഷ വകുപ്പ് ലബോറട്ടറിയിലേക്ക് അയച്ചു. സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.കഴിഞ്ഞ വർഷം ഓപ്പറേഷൻ സാഗർ റാണിയിലൂടെ 28000 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന ഉണ്ടാകും എന്ന് ഫുഡ്‌ സേഫ്റ്റി ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഫുഡ്‌ സേഫ്റ്റി ഓഫീസര്‍മാരായ വിനോദ് കുമാര്‍,ജിതിന്‍ ദാസ്‌ രാജു,കണ്ണന്‍,നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍ അജി നഗരസഭയുടെയും,ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.