വാഹനമോഷണം പിടിച്ചുപറി കേസുകളിലെ പ്രതികള്‍ പിടിയില്‍
വാഹന മോഷണം പിടിച്ചുപറി കേസുകളിലെ പ്രതികൾ ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പേരെയാണ് ഈസ്റ്റ് പോലീസും ഷാഡോ ടീമും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
ഇരവിപുരം സ്വദേശികളാണ് പിടിയിലായത്.
വോയ്സ്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എത്തി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിനടന്ന് ആഭരണങ്ങൾ കൈക്കലാക്കുന്ന സംഘമാണ് പിടിയിലായത്.
ഇരവിപുരം സ്വദേശികളായ മാഹിൻ, നൗഫൽ ,അസ്ലം, അസറുദ്ദീൻ, പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പോലീസ് പിടിയിലായത്.
ആലപ്പുഴ ,അമ്പലപ്പുഴ, തിരുവനന്തപുരത്തെ മംഗലാപുരം എന്നിവിടങ്ങളിൽ വാഹന മോഷണം നടത്തിയത് ഈ സംഘമാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ബസ്സിൽ മറ്റുജില്ലകളിൽ എത്തിയശേഷം പ്രദേശത്തുനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളയുന്ന താണ് ഇവരുടെ രീതി.
ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പോലീസ് പറഞ്ഞു.
മോഷണ മുതൽ വിൽക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ