
ആലപ്പാട് മേഖലയില്‍ ഖനനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ശാസ്ത്രീയമായ ഖനനത്തിന് ആരും എതിരല്ല എന്നാല്‍ കെ എം എം എല്‍, ഐ ആര് ഇ കമ്പനികള്‍ പ്രദേശവാസികളുടെ വികാരത്തെ മാനിച്ചാവണം ഖനനം നടത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഖനന പ്രദേശം പൂര്‍ണമായും മണ്ണിട്ട് പൂര്‍വസ്ഥിതിയില്‍ ആക്കുന്നകാര്യത്തില് വിട്ടുവീഴ്ച പാടില്ല. അശാസ്ത്രീയവും പ്രകൃതിക്ക് ദോഷം വരുത്തുന്നതുമായ ഖനന രീതികള്‍ അവലംബിക്കരുത്. ഖനനം പൂര്‍ത്തിയായ സ്ഥലം ഉടമയ്ക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പരിസര മലിനീകരണം നേരിട്ട ചിറ്റൂരിലെ 183 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും ഇതുസംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്നും ആര് രാമചന്ദ്രന് എം എല്‍ എ ആവശ്യപ്പെട്ടു. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്കുന്ന കാര്യത്തില്‍ ഐ ആര് ഇ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും എം എല്‍ എ പറഞ്ഞു.
യോഗത്തില്‍ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാലിനി, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി, കെ എം എം എല്‍-ഐ ആര് ഇ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ