''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ മോഷണശ്രമം

അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ മോഷണശ്രമം; മുൻവശത്തെ വാതിലും 3 അലമാരയും മോഷ്ടാക്കൾ കുത്തിത്തുറന്നു. അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കവർച്ചാ ശ്രമം. സംഘത്തിന്റെ മുൻ വാതിന്റെയും അകത്തെ 3 അലമാരകളുടെയും പൂട്ട് തകർത്താണ് മോഷണശ്രമം നടത്തിയത്. സമീപത്ത് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്ന മുറി കുത്തി പൊളിച്ചു ശേഷം അവിടെ നിന്നും ആയുധങ്ങൾ എടുത്താണ് ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വാതിൽ പൊളിച്ചത്. രാവിലെയാണ് പത്രം എടുക്കാനായി ഇവിടെ എത്തിയ ജീവനക്കാരനാണ് മുൻവശത്തെ ഗേറ്റ് തുറക്കാതെ മുൻ വശത്തെ വാതിൽ പൊളിച്ച നിലയിൽ മോഷണശ്രമം കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരൻ ഉടൻ തന്നെ പോലീസിനെയും ഭരണസമതിയംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തികമായി നഷ്ടത്തിലായ സഹകരണ സൊസൈറ്റിയിൽ പണം ഒന്നും സൂക്ഷിച്ചിട്ടില്ലായിരുന്നു. എന്നാൽ മറ്റ് രേഖകളോ മറ്റോ നഷ്ടപെട്ടിട്ടുണ്ടോയെന്ന് വിരടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയ ശേഷം അകത്ത് കയറി പരിശോധിച്ച ശേഷമേ വ്യക്തമാകും. അഞ്ചൽ സിഐ സി എൽ സുധീറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.