TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇനി പുറം ലോകം കാണില്ല

അഞ്ചൽ ഏരൂർ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000 രൂപ പിഴയും അടയ്ക്കണം.
കുട്ടിയുടെ ബന്ധു കൂടിയായ വടക്കേചെറുകര രാജേഷ് ഭവനിൽ രാജേഷാ(25)ണ് കേസിലെ പ്രതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) യുടേതാണ് വിധി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 376 (ബലാത്സംഗം), 377 സി. (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകൽ), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ മൂന്നുമുതൽ ആറുവരെ വകുപ്പുകൾ അനുസരിച്ചും ഉള്ള ശിക്ഷയാണ് വിധിച്ചത്.

2017 സെപ്റ്റംബർ 27-നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ അമ്മൂമ്മയോടൊപ്പം ഏരൂർ ഗവ. എൽ.പി.സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ, താൻ സ്കൂളിൽ വിടാമെന്നുപറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുപോയി. മറ്റൊരു വഴിയിലൂടെ കുട്ടിയെ ഏരൂർ ജങ്ഷനിലെത്തിച്ചു. അവിടെനിന്ന് ബസിൽ ചന്ദനക്കാവിലും പിന്നീട് വടക്കേചെറുകര റിസർവ് വനത്തിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുമായി ബസിൽ കയറിയ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തു. കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഏരൂരിലെ ഒരു കടയിലെ സി.സി.ടി.വി.യിൽ പതിഞ്ഞത് പോലീസ് കണ്ടെടുത്തിരുന്നു.

ഏരൂരിൽനിന്ന് കുളംകുന്ന് റിസർവ് വനത്തിൽവരെ പ്രതി കുട്ടിയുമായി പോകുന്നത് കണ്ടവരുമുണ്ടായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തി. പിറ്റേദിവസം കുട്ടിയുടെ മൃതദേഹം വനത്തിനുസമീപം ആർ.പി.എൽ. എസ്റ്റേറ്റിൽനിന്ന് കണ്ടെത്തി. അന്നുരാവിലെ വനമേഖലയ്ക്കുസമീപം കണ്ട പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. മൃതദേഹപരിശോധനയിൽ കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ചതായി കണ്ടെത്തി. മരിച്ചശേഷവും കുട്ടിയുടെ ശരീരത്തിൽ പ്രതി ലൈംഗിക അതിക്രമം കാട്ടിയതായും കണ്ടെത്തി.

കുട്ടിയുടെ നഖത്തിൽ പ്രതിയുടെ ത്വക്കിന്റെയും വസ്ത്രത്തിന്റെയും ഭാഗങ്ങൾ പറ്റിപ്പിടിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിച്ചു. അന്നത്തെ പുനലൂർ ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാർ, അഞ്ചൽ സി.ഐ. അഭിലാഷ് എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. ജി.മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.