TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 19-7-19

ജനകീയം ഈ അതിജീവനം;പൊതുജന സംഗമം നാളെ (ജൂലൈ 20)
സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയം ഈ അതിജീവനം പൊതുസംഗമം നാളെ (ജൂലൈ 20) സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. വിവിധ ആനുകൂല്യ വിതരണം മന്ത്രി നിര്‍വഹിക്കും.
പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അവതരിപ്പിക്കും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എം എല്‍ എ മാരായ പി അയിഷപോറ്റി, കെ ബി ഗണേഷ്‌കുമാര്‍, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എം മുകേഷ്, മുല്ലക്കര രത്‌നാകരന്‍, ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

മുദ്രനികുതി; ചെലാന്‍ ഹാജരാക്കണം കേരള മുദ്രപത്ര നിയമ ചട്ടങ്ങളിലെ 10(എ) പ്രകാരം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെയോ അംഗമോ അതിന്റെ മധ്യവര്‍ത്തിയോ അടച്ച മുദ്രനികുതി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രതിമാസ വരുമാനത്തില്‍ ഉള്‍പ്പെടുത്തണം. സ്ഥാപനങ്ങള്‍ മുദ്രനികുതി അടച്ച തീയതി മുതല്‍ 10 ദിവസത്തിനുള്ളില്‍ ട്രഷറി സ്ഥിതിചെയ്യുന്ന ജില്ലാ രജിസ്ട്രാര്‍(ജനറല്‍) ഓഫീസില്‍ ചെലാന്‍ സഹിതം ഹാജരാക്കണം.

പി എസ് സി പരീക്ഷാ സെന്ററുകളില്‍ മാറ്റം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (നേരിട്ടും തസ്തികമാറ്റവും, കാറ്റഗറി നമ്പര്‍ 579/2017, 580/2017) തസ്തികയിലേക്ക് ജൂലൈ 20ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 മണിവരെ നടക്കുന്ന ഒ എം ആര്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അനുവദിച്ചിരുന്ന നാല് പരീക്ഷാ സെന്ററുകള്‍ മാറ്റി.
ആദ്യ മൂന്നു സെന്ററുകളിലെ ഉദേ്യാഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 111301 മുതല്‍ 112200 വരെ) തിരുവനന്തപുരം കണ്ണമ്മൂല ജോണ്‍ കോക്‌സ് സി എസ് ഐ     ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജില്‍ പരീക്ഷ എഴുതണം. നാലാം സെന്ററിലെ ഉദേ്യാഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 112201 മുതല്‍ 112500 വരെ) തിരുവനന്തപുരം പേട്ട സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ് എസ് സെന്ററിലും പരീക്ഷ എഴുതാം.

ബോധവത്ക്കരണ സെമിനാറും അദാലത്തും ഓഗസ്റ്റ് ഒന്നിന് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ സെമിനാറും അംഗത്വ കാമ്പയിനും ഓഗസ്റ്റ് ഒന്നിന് നടത്തും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനാകും.
അംഗത്വം, അംശദായ അടവ്, പെന്‍ഷന്‍, ബോര്‍ഡ് നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് പ്രവാസികള്‍ക്കുള്ള പരാതികള്‍ ജൂലൈ 26 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഹെഡ് ഓഫീസ്, രണ്ടാംനില നോര്‍ക്ക സെന്റര്‍, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി ഒ വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് പ്രവാസി ക്ഷേമബോര്‍ഡ് അദാലത്ത് എന്ന് രേഖപ്പെടുത്തണം. പരാതികള്‍ info@pravasiwelfarefund.org  ഇ-മെയി
ല്‍ വിലാസത്തിലും സമര്‍പ്പിക്കാം.
വിശദ വിവരങ്ങള് www.pravasiwelfarefund.org  വെബ്‌സൈറ്റിലും 0471-2785500, 502, 503 എന്നീ നമ്പരുകളിലും ലഭിക്കും. രേഖകള്‍ സഹിതം എത്തുന്ന അര്‍ഹതയുള്ള പ്രവാസികള്‍ക്ക് അന്നേ ദിവസം അംഗത്വം വിതരണം നടത്തും.

ധനസഹായത്തിന് അപേക്ഷിക്കാം എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടി സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍ ന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന 2021 ലെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കും. കുടുംബവാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് ഒന്‍പതിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

ബീച്ച് അംബ്രല്ല, ട്രൈസ്‌കൂട്ടര്‍: അപേക്ഷിക്കാം വഴിയോര കച്ചവടക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ലയും ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് മോട്ടറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ എന്നിവയും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു നീണ്ടകര താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി കൊണ്ടുപോകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0476-2680227 നമ്പരിലും ലഭിക്കും.

ജില്ലാ വികസന സമിതി യോഗം 27ന് ജൂലൈ മാസത്തെ ജില്ലാ വികസന സമിതി യോഗം ജൂലൈ 27ന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം: സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കുന്നതിന് താത്പര്യമുള്ള എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്ഥാപനത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് ഒന്‍പതിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

സ്‌പോട്ട് അഡ്മിഷന്‍ 20ന് ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 20ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ്, ഫീസ് എന്നിവ സഹിതം രാവിലെ എട്ടിന് ഹാജരാകണം. നേരത്തെ പ്രവേശനം നേടിയിട്ടുള്ളവര്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കണം. വിശദ വിവരങ്ങള്‍ www.polyadmission.org  വെബ്‌സൈറ്റിലും 0475-2228683 നമ്പരിലും ലഭിക്കും.

പാഷന്‍ഫ്രൂട്ട് വാങ്ങുന്നു കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഹോം സയന്‍സ് വിഭാഗത്തില്‍ കിലോയ്ക്ക് 50 രൂപ നിരക്കില്‍ പാഷന്‍ ഫ്രൂട്ട് വാങ്ങും. മഞ്ഞ നിറത്തിലുള്ളതും വിളഞ്ഞ് പഴുത്തതും കേടില്ലാത്തതുമായ പാഷന്‍ ഫ്രൂട്ട് കൃഷി വിജ്ഞാന കേന്ദ്രം സെയില്‍സ് കൗണ്ടറില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ 0474-2663599, 8281280012 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഏകദിന പരിശീലനം കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മുട്ടകോഴി, കാടകോഴി, താറാവ്, പശു വളര്‍ത്തലില്‍ ഏകദിന പരിശീലനം നടത്തുന്നു. ജൂലൈ 27നകം 0474-2663599, 8281280012 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.