TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 23-7-19

വിതരണോദ്ഘാടനം നടത്തി ഉയര്‍ന്ന സമ്മാന തുകയുമായി തിരുവോണം ബമ്പര്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയുമായി  തിരുവോണം ബമ്പര്‍ എത്തി. 12 കോടി രൂപയാണ്  ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകള്‍  വില്‍പ്പനയ്ക്കായി അച്ചടിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ 19ന് നറുക്കെടുപ്പ്  നടക്കും.
തിരുവോണം ബമ്പര്‍ 2019 ഭാഗ്യക്കുറിയുടെ ജില്ലാ തല വിതരണോദ്ഘാടനം  കലക്‌ട്രേറ്റില്‍ നടന്നു. ലോട്ടറി ഏജന്റുമാരായ സബീര്‍, ഉഷാകുമാരി, ഭാസ്‌കരന്‍ എന്നിവര്‍ക്ക് ലോട്ടറി നല്‍കി  എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം   നിര്‍വഹിച്ചു. ലോട്ടറി സാധാരണക്കാരുടെ  ദൈനംദിന  ജീവിതത്തിന്റെ    ഭാഗമാണെന്ന്  അദ്ദേഹം പറഞ്ഞു.  
ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്. ഇന്ദിരാദേവി, ജില്ലാ ഭാഗ്യക്കുറിക്ഷേമ ഓഫീസര്‍ സ്റ്റെഫീന റൊഡ്രിഗ്‌സ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ഒ.ബി രാജേഷ്, മുരളീധരന്‍, രാജന്‍പിള്ള, ലോട്ടറി ഏജന്റുമാര്‍,  വില്‍പനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ഓഗസ്റ്റ് ഒന്നിന് സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ്. ശര്‍മ്മ എം.എല്‍.എ ചെയര്‍മാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമര സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in  എന്ന ഇ-മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.

മോക്ക് ഡ്രില്‍ ഇന്ന് (ജൂലൈ 23)ദുരന്ത ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് അവബോധം, പ്രായോഗിക പരിശീലനം എന്നിവ ലക്ഷ്യമാക്കിയുള്ള മോക്ക് ഡ്രില്‍ ഇന്ന്(ജൂലൈ 23) പാരിപ്പള്ളിയില്‍ നടത്തും.  പകല്‍ 11 ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാരിപ്പള്ളി ഇന്‍ഡേന്‍ ബോട്ടിലിംഗ് പ്ലാന്റിന് സമീപത്തായി ഒരു ടാങ്കര്‍ ലോറി മറിഞ്ഞ് വാതകചോര്‍ച്ച ഉണ്ടാകുന്ന സന്ദര്‍ഭമാണ് സൃഷ്ടിക്കുക. ദേശീയ ദുരന്തനിവാരണ സേനയുമായി ചേര്‍ന്നാണ് ഇത് നടത്തുന്നത്. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കെട്ടിട നിര്‍മാണ അനുമതി; ജില്ലാതല അദാലത്ത് ജൂലൈ 26 മുതല്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ്/റഗുലറൈസേഷന്‍/ഒക്യു
പന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ജില്ലാതല അദാലത്തുകള്‍ ജൂലൈ 26ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളില്‍ 2019 മേയ് 31 വരെ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാത്ത അപേക്ഷകളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിലവില്‍ ലഭിച്ചതുമായ അപേക്ഷകളുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ ചുവടെ
അദാലത്ത് തീയതി, സമയം അദാലത്ത്
നടത്തുന്ന സ്ഥലം പങ്കെടുക്കേണ്ട
ഗ്രാമപഞ്ചായത്തുകള്‍
26.07.2019
രാവിലെ 10 മുതല്‍ ഒന്നു വരെ നെടുവത്തൂര്‍  ഗ്രാമപഞ്ചായത്ത് ഹാള്‍ കരീപ്ര, കുളക്കട, മേലില, മൈലം,       നെടുവത്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പവിത്രേശ്വരം, തലവൂര്‍, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വിളക്കുടി
26.07.2019
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു മണി വരെ നെടുവത്തൂര്‍  ഗ്രാമപഞ്ചായത്ത് ഹാള്‍ അലയമണ്‍, അഞ്ചല്‍,  ആര്യങ്കാവ്, ചിതറ, ഇടമുളയ്ക്കല്‍, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, കുമ്മിള്‍,       പത്തനാപുരം, പിറവന്തൂര്‍, തെന്‍മല, ഏരൂര്‍
29.07.2019
രാവിലെ 10 മുതല്‍ 12 വരെ ഇളമ്പള്ളൂര്‍    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം,  മൈനാഗപ്പള്ളി, ഓച്ചിറ, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, തഴവ, തൊടിയൂര്‍, പടിഞ്ഞാറെ കല്ലട, കുന്നത്തൂര്‍
29.07.2019
ഉച്ചയ്ക്ക് 12 മുതല്‍ 1.45 വരെ ഇളമ്പള്ളൂര്‍   ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പനയം, പ•ന, പെരിനാട്, പേരയം,    തെക്കുംഭാഗം, തേവലക്കര, തൃക്കരുവ, ചവറ, കിഴക്കേ കല്ലട, കുണ്ടറ, മണ്‍ട്രോതുരുത്ത്, നീണ്ടകര
29.07.2019
ഉച്ചകഴിഞ്ഞ് 2.15 മുതല്‍ വൈകിട്ട് അഞ്ചുവരെ ഇളമ്പള്ളൂര്‍    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ആദിച്ചനല്ലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, മയ്യനാട്, ഇളമ്പള്ളൂര്‍,  കൊറ്റങ്കര, നെടുമ്പന, ചിറക്കര, നിലമേല്‍, പൂതക്കുളം, പൂയപ്പള്ളി, തൃക്കോവില്‍വട്ടം, വെളിനല്ലൂര്‍, എഴുകോണ്‍

ഉത്സവ മേഖലയായി പ്രഖ്യാപിച്ചു കര്‍ക്കിട വാവിനോടനുബന്ധിച്ച് തിരുമുല്ലാവാരം കടപ്പുറം, മുണ്ടയ്ക്കല്‍ പാപനാശനം കടപ്പുറം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളിലും ജൂലൈ 30, 31 തീയതികളില്‍ ഉത്സവ മേഖലയായി  പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായി.

മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു കര്‍ക്കിട വാവിനോടനുബന്ധിച്ച് തിരുമുല്ലാവാരം കടപ്പുറം, മുണ്ടയ്ക്കല്‍ പാപനാശനം കടപ്പുറം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളിലും ജൂലൈ 30, 31 തീയതികളില്‍ മദ്യനിരോധിത മേഖലയായി  പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായി.

അനധികൃത മത്സ്യബന്ധനത്തിനെതിരെ
നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്
               
അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ തൂപ്പും പടലും നിക്ഷേപിച്ചുള്ള മത്സ്യബന്ധനം, ഏറ്റംകെട്ട്, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം തുടങ്ങിയ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ഇന്‍ലാന്റ് ആക്ട് പ്രകാരം ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി.
ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി അഷ്ടമുടി കായലിലെ പെരുമണ്‍, പടപ്പക്കര, കുതിരമുനമ്പ്, സാമ്പ്രാണിക്കോടി, മണലില്‍ക്ഷേത്രത്തിന് വടക്കുഭാഗം എന്നിവിടങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിരുന്ന നിരവധി  തൂപ്പും പടലും നീക്കം ചെയ്തു. അനധികൃതമായി താഴ്ത്തി വച്ചിരുന്ന ചീനവലയില്‍ നിന്ന് ആറ് സെറ്റ് ബള്‍ബുകളും നീണ്ടകരയില്‍ ഏറ്റം കെട്ടിയ വലയും പിടിച്ചെടുത്തു.
മത്സ്യത്തൊഴിലാളികള്‍ അനധികൃത മത്സ്യബന്ധന രീതികള്‍ അവലംബിക്കാതെ ഫിഷറീസ് വകുപ്പുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഗീതാകുമാരി അറിയിച്ചു. ഇത്തരം വിനാശകരമായ മത്സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ 0474-2792850 ഫോണ്‍ നമ്പരില്‍ അറിയിക്കണം.
ഒറ്റത്തവണ പ്രമാണ പരിശോധന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ എല്‍.ജി.എസ് (കാറ്റഗറി നമ്പര്‍. 113/17) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട വനിത/ഭിന്നശേഷി ഉദേ്യാഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ 30 വരെ കൊല്ലം ജില്ലാ/മേഖലാ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ നടക്കും.
സ്‌കോള്‍ കേരള; സ്‌പെഷ്യല്‍ കാറ്റഗറി പ്രവേശനത്തിന് അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖേന 2019-20 അധ്യായന വര്‍ഷം ഹയര്‍ സെക്കണ്ടറി കോഴ്‌സ് സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് മൂന്ന് മാത്രം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ www.scolekerala.org  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
2010 ന് ശേഷം സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ എല്ലാ വിഷയങ്ങളും ജയിച്ച വിദ്യാര്‍ഥികള്‍ക്ക് മുന്‍ പരീക്ഷ റദ്ദ് ചെയ്യാതെ സ്‌കോള്‍ കേരള മുഖാന്തിരം പുതിയൊരു സബ്ജക്ട് കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് പഠിക്കാം. പുതുതായി തിരഞ്ഞെടുക്കുന്ന സബ്ജക്ട് കോമ്പിനേഷനില്‍ മുമ്പ് വിജയിച്ചിട്ടുള്ള വിഷയങ്ങളുടെ പരീക്ഷ വീണ്ടു എഴുതേണ്ടതില്ല. എന്നാല്‍ പുതിയ കോമ്പിനേഷനില്‍ പഠിതാവ് രണ്ടുവര്‍ഷവും പഠിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
സ്‌കോള്‍ കേരള; അഡീഷണല്‍ മാത്തമാറ്റിക്‌സ്
പ്രവേശത്തിന് അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019-21 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org  വെബ്‌സൈറ്റ് മുഖേന ജൂലൈ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് എട്ടുവരെയും രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ സ്‌കോള്‍ കേരള ജില്ലാ ഓഫീസില്‍ ലഭിക്കും.
ഓണം ബോണസ്; അംഗങ്ങള്‍ ഹാജരാകണം ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസ് നല്‍കുന്നതിന് ഹാജര്‍ സ്വീകരിക്കുന്നതിനും ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിനും ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ പുനലൂര്‍ ഭാഗ്യക്കുറി സബ് ഓഫീസിലും ഓഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളില്‍ കരുനാഗപ്പള്ളി ഭാഗ്യക്കുറി സബ് ഓഫീസിലും ഓഗസ്റ്റ് ആറു മുതല്‍ 31 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലും അംഗങ്ങള്‍ ഹാജരാകണം. ഹാജര്‍ രേഖപ്പെടുത്തുന്നതിന് ക്ഷേമനിധി അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.