
ജില്ലാ വികസന സമിതി യോഗം ഇന്ന് (ജൂലൈ 27)
ജില്ലാ വികസന സമിതി യോഗം ഇന്ന് (ജൂലൈ 27) രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം
ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം ജൂലൈ 29ന് ഉച്ചകഴിഞ്ഞ് 3.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ദര്‍ഘാസ് ക്ഷണിച്ചു
മാനസിക രോഗികളെ റീ ഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുവരുന്നതിനും തിരികെ വീടുകളില്‍ എത്തിക്കുന്നതിനും മുഖത്തല പകല്‍ വീട്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഏഴിന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസിലും 0474-2740166 നമ്പരിലും ലഭിക്കും.
പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍; നിരോധന ഉത്തരവ് പിന്‍വലിച്ചു
വോള്‍ഗാ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിന്റെ നിരോധന ഉത്തരവ് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പിന്‍വലിച്ചു. ഉത്പന്നത്തിന്റെ രണ്ടാം സാമ്പിള്‍ പൂനൈയിലെ റഫറല്‍ ലബോറട്ടറിയില്‍ പരിശോധച്ചതില്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്.
ഐ ടി ഐ പ്രവേശനം
മയ്യനാട് ഗവണ്മെന്റ് ഐ ടി ഐ യിലെ 2019-20 അധ്യയന വര്‍ഷം ഒഴിയുള്ള മൂന്നു സീറ്റുകളില്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗും അഡ്മിഷനും ഇന്ന് (ജൂലൈ 27) നടക്കും. 235 ഇന്‍ഡക്സ് മാര്‍ക്ക് മുകളിലുള്ള എല്ലാവര്ക്കും പങ്കെടുക്കാം. ടി സിയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫീസും സഹിതം രക്ഷകര്‍ത്താവുമായി രാവിലെ 9.30ന് ഐ ടി ഐ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2558082 എന്ന നമ്പരില്‍ ലഭിക്കും.
പി ജി, ഡിഗ്രി സീറ്റ് ഒഴിവ്
ഐ എച്ച് ആര് ഡി കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അധ്യായന വര്‍ഷത്തെ ഡിഗ്രി, പി.ജി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എം എസ് സി, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്സ്/ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ടാക്സേഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.ihrd.ac.in വെബ്സൈറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2580866.
ഐ ടി എക്പേര്ട്ട്: അഭിമുഖം ഓഗസ്റ്റ് രണ്ടിന്
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് പദ്ധതിയുടെ ഭാഗമായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഐടി എക്സ്പേര്‍ട്ടിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടക്കും. ബി ടെക്/ഐ ടി ഡിപ്ലോമ/കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ