ദേശീയപാതാ വികസനം; ആദ്യ ഹിയറിംഗ് 29ന്
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്ന് എ
വിജ്ഞാപനത്തിന് അനുബന്ധമായ മൂന്ന് സി പ്രകാരം നല്‍കിയിട്ടുള്ള
അപേക്ഷപങ്ങള്‍, പരാതികള്‍ എന്നിവയി•േലുള്ള ആദ്യ ഹിയറിംഗ് ജൂലൈ 29ന് രാവിലെ
10 മുതല്‍ ചാത്തന്നൂരില്‍ നടക്കും.
ചാത്തന്നൂര്‍ സ്പെഷ്യല്‍
തഹസീല്‍ദാര്‍ ഓഫീസിന്റെ (എല്‍.എ എന്‍.എച്ച് യൂണിറ്റ്-1) പരിധിയില്‍
അക്ഷേപങ്ങള്‍ സമര്‍പ്പിച്ചവര്‍ രേഖകളുമായി ചാത്തന്നൂര്‍ ജംഗ്ഷനില്‍
പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ എത്തണമെന്ന് ദേശീയപാത വിഭാഗം
സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര് സുമീതന്‍പിള്ള അറിയിച്ചു.
മസ്റ്ററിംഗ് നടത്തണം
ജില്ലയിലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി, ഗാര്‍ഹിക, അലക്ക്,
ബാര്‍ബര്‍ തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ്/അവശത
പെന്ഷന് ലഭിക്കുന്നവര്‍ ഓഗസ്റ്റ് 20 നകം ആധാര്‍ കാര്‍ഡ്, ബാങ്ക്
അക്കൗണ്ട് രേഖകളുമായി അക്ഷയ കേന്ദ്രത്തിന്റെ സേവനം ഉപയോഗിച്ച് മസ്റ്ററിംഗ്
നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് നടത്തണം. വിശദ
വിവരങ്ങള്‍ 0474-2749847, 0471-2464240 എന്നീ നമ്പരുകളില്‍ ലഭിക്കും.
ഇ-ടെണ്ടര്‍ ക്ഷണിച്ചുഓച്ചിറ
ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച
സ്കൂട്ടര്‍ വാങ്ങി നല്‍കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍
ലലേിറലൃ.െസലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ 2019ബടഖഉബ288648ബ1 ടെണ്ടര്‍ ഐ ഡി
മുഖേന അറിയാം. ഫോണ്‍: 0476-2627114.
ഔദേ്യാഗിക ഭാഷാ യോഗം ആറിന് ഔദേ്യാഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് 2.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വനിതാ ഐ.ടി.ഐ പ്രവേശനം
മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ ടി ഐ യില്‍ ഫുഡ് ബിവറേജ്, ഫ്രൂട്ട്
ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കര്‍ ആന്റ് കണഫെക്ഷണര് എന്നീ
ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 29ന് വൈകിട്ട് അഞ്ചുവരെ
നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ രാവിലെ 10ന് ടി
സി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍, അഡ്മിഷന്
ഫീസ് എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍
ലഭിക്കും.
പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഒ ബി സി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പഠിക്കുന്ന വിദ്യര്‍ഥികള്‍ക്കും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന
തെരഞ്ഞെടുന്ന് രീതി പ്രകാരം മെറിറ്റ്/റിസര്‍വേഷനില്‍ പ്രവേശനം ലഭിച്ച്
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി വിഭാഗത്തിലെ
വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ
രേഖകളും ഓഗസ്റ്റ് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ
ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും
ഫോണ്‍: 0484-2429130.
താത്കാലിക നിയമനം
എഴുകോണ്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍
എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദമുള്ളവര്‍ ജൂലൈ 29ന്
രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്നിക് ഓഫീസില്‍
ഹാജരാകണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ