ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍


ജില്ലാ വികസന സമിതി യോഗം 27ന് ജൂലൈയിലെ ജില്ലാ വികസന സമിതി യോഗം ജൂലൈ 27ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വട്ടേഷന്‍ ക്ഷണിച്ചു ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കടയ്ക്കല്‍ കെ.ഡബ്ല്യൂ.എ. എ.ഇ, മടത്തറ റീഫില്ലിംഗ് സംഭരണി എന്നിവിടങ്ങളില്‍ നിന്നും ശുദ്ധജലം ലോറിയില്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0475-2312020 നമ്പരില്‍ ലഭിക്കും.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഓഗസ്റ്റ് ആറിന് കൊല്ലം ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും 27ന് കൊട്ടാരക്കര റസ്റ്റ് ഹൗസിലും സിറ്റിംഗ് നടത്തും.

സ്‌പോട്ട് അഡ്മിഷന്‍എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ മെക്കാനിക്കല്‍ (ഈഴവ-ഒന്ന്, എസ്.സി-ഒന്ന്) വിഭാഗത്തില്‍ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 26ന് രാവിലെ 10ന് നടക്കും. ംംം.ുീഹ്യമറാശശൈീി.ീൃഴ വെബ്‌സൈറ്റില്‍ അന്നേ ദിവസം രാവിലെ  10  നകം രജിസ്റ്റര്‍ ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളും വ്യവസ്ഥാനുസരണം ഒടുക്കേണ്ട ഫീസുമായി ഹാജരാകണം. സ്‌പോട്ട് അഡ്മിഷന്‍എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ മെക്കാനിക്കല്‍ (ഈഴവ-ഒന്ന്, എസ്.സി-ഒന്ന്) വിഭാഗത്തില്‍ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 26ന് രാവിലെ 10ന് നടക്കും. ംംം.ുീഹ്യമറാശശൈീി.ീൃഴ വെബ്‌സൈറ്റില്‍ അന്നേ ദിവസം രാവിലെ  10  നകം രജിസ്റ്റര്‍ ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളും വ്യവസ്ഥാനുസരണം ഒടുക്കേണ്ട ഫീസുമായി ഹാജരാകണം.
(പി.ആര്‍.കെ. നമ്പര്‍ 1725/2019)

ഡിപ്ലോമ കോഴ്‌സ്: ലാറ്ററല്‍ എന്‍ട്രി പ്രവേശനംഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-20 അധ്യായനവര്‍ഷം ഡിപ്ലോമ കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ രണ്ടാം വര്‍ഷത്തിലേയ്ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ കോളേജിലും  0476-2623597 നമ്പരിലും ലഭിക്കും.

ഉജ്ജ്വല പദ്ധതി; സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം ഉജ്ജ്വല പദ്ധതി പ്രകാരം മനുഷ്യക്കടത്ത്, തടയല്‍, സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേയ്ക്കുള്ള മടക്കി അയയ്ക്കല്‍ തുടങ്ങിയ ഘടകങ്ങളില്‍ ഏതെങ്കിലും ഒരു ഘടകമോ ഒന്നില്‍ കുടുതല്‍ ഘടകങ്ങളോ നടപ്പാക്കുന്നതിന് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.
സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ ഉജ്ജ്വല ഗൈഡ്‌ലൈന്‍ പ്രകാരം നിശ്ചിത മാതൃകയില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ഡയറക്ടര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്‌ട്രേറ്റ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 30നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0471-2346534 നമ്പരില്‍ ലഭിക്കും.
സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുകയും ഇപ്രകാരം ചൂഷണത്തിന് ഇരയാകുന്നവരുടെ സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേയ്ക്കുള്ള മടക്കി അയയ്ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സമഗ്ര കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഉജ്ജ്വല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ടില്‍ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 30 ശതമാനം തുക സംസ്ഥാന സര്‍ക്കാരും നല്‍കും. 10 ശതമാനം തുക സന്നദ്ധ സംഘടനകളും വഹിക്കണം.

സ്‌പോട്ട് അഡ്മിഷന്‍ 27ന് അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 27ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജൂലൈ 27ന് രാവിലെ 10 വരെ അതത് സ്ഥാപനങ്ങളിലോ www.polyadmission.org വെബ്‌സൈ
റ്റിലോ രജിസ്റ്റര്‍ ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം.

സ്‌പോട്ട് അഡ്മിഷന്‍ 27ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ടോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ജനറല്‍ ക്വാട്ടയിലേക്ക് നിലവിലുള്ള ഒഴിവിലേക്കുള്ള മൂന്നാമത് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 27ന് നടക്കും. അന്നേദിവസം രാവിലെ 10 വരെ  www.polyadmission.org  വെബ്‌സൈറ്റിലോ സ്ഥാപനത്തില്‍ നേരിട്ടോ രജിസ്‌ട്രേഷന്‍ നടത്താം. 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം നടത്തും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അസലും ഫീസും സഹിതം രാവിലെ 10ന് ഹാജരാകണം.

ടെണ്ടര്‍ ക്ഷണിച്ചു മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലേക്ക് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2504411, 828199906 എന്നീ നമ്പരുകളിലും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചുജില്ലയിലെ വിവിധ കോടതികളിലെ വിവിധ തരം യു. പി. എസുകള്‍, ഐ.സി.ടി ഉപകരണങ്ങള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപണി കരാറിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് പാന്‍ കാര്‍ഡ്, സര്‍വീസ് നികുതി രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം സീല്‍ ചെയ്ത ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് ഒരു മണിക്കകം സമര്‍പ്പിക്കണം. വിലാസം - ജില്ലാ ജഡ്ജി, ജില്ലാ കോടതി, സിവില്‍ സ്റ്റേഷന്‍, കൊല്ലം - 691013. വിശദ വിവരങ്ങള്‍ 0474-2794536 നമ്പരില്‍ ലഭിക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.