ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അസാപ് പരിശീലനം: ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം


അസാപ്പിന്റെ പരിഷ്‌കരിച്ച പരിശീലന പദ്ധതിയായ ലൈഫ് സ്‌കില്‍ ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ആശയവിനിമയ ശേഷിയോടൊപ്പം പൊതുകാഴ്ചപ്പാടും വളര്‍ത്താനുതകുന്ന 100  മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കേംബ്രിഡ്ജ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഓഗസ്റ്റ് രണ്ടുവരെ രജിസ്റ്റര്‍ ചെയ്യാം.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10  എഞ്ചിനീയറിംഗ് കോളേജുകളിലും പുനലൂര്‍, എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജുകളിലുമാണ് കോഴ്‌സ്. അതത്  സ്ഥാപനങ്ങളിലെ നോഡല്‍   ഓഫീസര്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേതൃപാടവം, ആത്മവിശ്വാസത്തോടെ ആശയവിനിമയം ചെയ്യുവാനുള്ള കഴിവ്, സംഘാടനശേഷി തുടങ്ങിയവയിലെ പരിശീലനം വഴി വ്യക്തിത്വം മെച്ചപ്പെടുത്തി തൊഴില്‍ മേഖലയ്ക്ക്   അനുയോജ്യരാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
അസാപ് അഡ്വാന്‍സ് സ്‌കില്‍ ഡെവലപ്പ്‌മെന്റിന്റെ നേതൃത്വത്തില്‍ ഫ്യൂച്ചറിസ്റ്റിക് കോഴ്‌സുകളായ ജി സ്യൂട്ട് ഫെമിലിയറിസേഷന്‍ ലൈഫ് സ്‌കില്‍ ആന്റ്  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക്  പോളിടെക്നിക്  കോളേജുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗൂഗിള്‍ അസോസിയേറ്റ് ക്ലൗഡ് എഞ്ചിനീയറിംഗ് (ഗൂഗിള്‍ എയ്സ്) എന്നിവയിലേക്കുള്ള അഡ്മിഷനും ആരംഭിച്ചു.  ഗൂഗിള്‍ എയ്സ് അഡ്മിഷന്‍ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അസാപ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജി സ്യൂട്ട് ഫെമിലിയറിസേഷന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
പരിശീലന പദ്ധതികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീ സബ്സിഡിയുണ്ട്. വിശദ വിവരങ്ങള്‍ക്ക് അതത് സ്ഥാപനങ്ങളിലെ  അസാപ്   അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്പ്‌മെന്റ്  സെന്റര്‍  നോഡല്‍ ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍: 8301975965, 7907769816.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.