TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വാതന്ത്ര്യദിനം; ജില്ലയില്‍ വിപുലമായ ആഘോഷം


കൊല്ലം:ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  തീരുമാനിച്ചു. ഓഗസ്റ്റ് 15ന് രാവിലെ എട്ടിന് കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ് സംഘങ്ങള്‍ തുടങ്ങിയവര്‍ പരേഡില്‍ അണിനിരക്കും. സ്‌കൂള്‍ കൂട്ടികള്‍ ഡിസ്‌പ്ലേയും ദേശഭക്തിഗാനവും അവതരിപ്പിക്കും.
പരേഡിന്റെ റിഹേഴ്‌സല്‍ ഓഗസ്റ്റ് ഒന്‍പതിനും പത്തിനും ഉച്ചകഴിഞ്ഞ് മൂന്നിന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. 13ന് രാവിലെ 7.30നാണ് ഡ്രസ് റിഹേഴ്‌സല്‍.
ഈ വര്‍ഷവും പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തുക. പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളും പ്രകൃതി സൗഹൃദമല്ലാത്ത മറ്റു വസ്തുക്കളും ഒഴിവാക്കി തുണി, കടലാസ് എന്നിവയിലുള്ള പതാകകള്‍ മാത്രം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.  പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.