ചിതറ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇരുട്ടിൻറെ മറവിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി മാറുന്നു. അറവ് മാലിന്യങ്ങളും ബാർബർ ഷോപ്പുകളിൽ നിന്നുള്ള മാലിന്യങ്ങളും, ഹോട്ടലുകളിലേയും ബേക്കറികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ജനവാസകേന്ദ്രങ്ങളിൽ തള്ളുന്നത് .ബാർബർ ഷോപ്പുകളിൽ നിന്നും മറ്റും തള്ളുന്ന മുടി ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുന്നത് വളർത്തുമൃഗങ്ങൾക്കും മറ്റു മാരക രോഗങ്ങൾ പകരുവാൻ കാരണമാകുന്നു. പ്രദേശങ്ങളിൽ കന്നുകാലി തീറ്റ ചെത്തി എടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് .ഈ മാലിന്യങ്ങൾ തള്ളുന്നത് ഇരുട്ടിൻറെ മറവിൽ ആണ്. ചിറവൂർ ശ്രീകംണ്ട ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം ജനവാസ മേഖലയിൽ ഇരുട്ടിൻറെ മറവിൽ കിഴക്കുഭാഗത്തുള്ള ഒരു ബേക്കറിയിലെ മാലിന്യ ചാക്കുകളിൽ കെട്ടി ഇവിടെ കൊണ്ടിട്ടത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തടിച്ചു കൂടിയ നാട്ടുകാർ ഈ ചാക്കുകൾ പരിശോധിച്ചതിൽ നിന്നും കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ഒരു ബേക്കറിയുടെ ലേബലൊട്ടിച്ച് ബില്ലുകൾ കണ്ടെടുക്കുകയും ചെയ്തു. ബേക്കറി ഉടമ്മയയോട് മാലിന്യം വാരിമാറ്റാൻ ആവശ്യപ്പെട്ടു.ബേക്കറിയിലെ തൊഴിലാളികൾ വാഹനവുമായി ഇവിടെയെത്തി മാലിന്യങ്ങൾ വാരി കൊണ്ടുപോവുകയും ചെയ്തു. ജനവാസ മേഖലകളിൽ മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമാകുന്നു. കുട്ടികൾക്ക് പോലും ഈ പ്രദേശങ്ങളിൽ മാരക രോഗങ്ങളാണ് പടർന്നുപിടിക്കുന്നത്. കുട്ടികൾ സ്കൂളുകളിലും മറ്റും പോകുന്ന വഴിയോരത്ത് ആണ് ഇവ കൊണ്ട് നിക്ഷേപിക്കുന്നത്. പ്രദേശത്തുകൂടി മൂക്കുപൊത്താതെ വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികൾ ആരോഗ്യവകുപ്പിനും പഞ്ചായത്തിലും പോലീസിലും പരാതി നൽകിയിട്ടുണ്ട് പ്രദേശങ്ങളിലൊക്കെ പ്രദേശവാസികൾ സംഘടിച്ച് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ