TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചിറ്റുമലയില്‍ മെഗാ സ്വാപ് മേളയില്‍ വീല്‍ചെയര്‍ മുതല്‍ നോട്ട്ബുക്ക് വരെ


കൊല്ലം:സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ  മെഗാ സ്വാപ്പ് മേള.  സ്‌കൂള്‍ വര്‍ഷാരംഭത്തോടനുബന്ധിച്ച് നടത്തിയ മേളയില്‍ സ്വാപ്പ് ഷോപ്പ് വഴി ശേഖരിച്ച  വീല്‍ചെയര്‍ മുതല്‍ നോട്ട്ബുക്ക് വരെയാണ് സൗജന്യമായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്  ഉദ്ഘാടനം നിര്‍വഹിച്ചു. പുനരുപയോഗപ്രദമായ വസ്തുക്കളുടെ സൗജന്യ വിതരണം വഴി മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യമാണ് സാധ്യമാക്കാനാകുക എന്ന് അദ്ദേഹം പറഞ്ഞു.
നാലു  വര്‍ഷമായി തുടരുകയാണ് സ്വാപ്പ് ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ നിന്ന്  പുനരുപയോഗപ്രദമായ വസ്തുക്കളാണ് സ്ഥിരം സ്വാപ്പ് ഷോപ്പ്  വഴി ശേഖരിക്കുന്നത്.   ഇത്തവണ നാല് ടെലിവിഷനുകള്‍, രണ്ട് വീല്‍ ചെയര്‍, ഒരു തൊട്ടില്‍, ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ബാഗുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നിര്‍ധനരായ  വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍  വിതരണം ചെയ്തു. 17 സ്‌കൂളുകളില്‍ നിന്നും  തിരഞ്ഞെടുത്ത 15 വീതം വിദ്യാര്‍ഥികള്‍ക്ക്  10 നോട്ട്ബുക്ക്, ഇന്‍സ്ട്രമെന്റ് ബോക്‌സ്, പേന, പെന്‍സില്‍, പേപ്പര്‍ എന്നിവയടങ്ങിയ പഠനോപകരണ കിറ്റ് നല്‍കി.
ഓണം, ബക്രീദ്, ക്രിസ്മസ്, സ്‌കൂള്‍വര്‍ഷാരംഭം എന്നീ നാല് ഘട്ടങ്ങളായാണ് സ്വാപ്‌ഷോപ് പ്രവര്‍ത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വഴിയാണ് വസ്തുക്കള്‍ ശേഖരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, ബി.ഡി.ഒ എം.എസ്. അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. തങ്കപ്പന്‍ ഉണ്ണിത്താന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തങ്കമണി ശശിധരന്‍, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ക്ലീറ്റസ്, അംഗങ്ങളായ എസ്. ബീന, ഉഷ, പി. ബാബു, വി. ശോഭ, ഇ.വി. സജീവ്കുമാര്‍, കെ. സത്യന്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പി.ജെ. ഉണ്ണികൃഷ്ണന്‍, എ. മേരി സുജ, വി. ഷെറില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.