ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലയില്‍ ഡെങ്കിപനി അഞ്ചുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ ഗുളിക നല്‍കി. ജില്ലയിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി സ്വകാര്യ ഡിസ്‌പെന്‍സറികളിലും മെഡിക്കല്‍ ഷോപ്പുകളിലും ഗുളിക ലഭ്യമാക്കിയിട്ടുണ്ട്. ഗുളിക ലഭ്യമാകുന്ന ഡിസ്‌പെന്‍സറികളുടെ പട്ടിക എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്.
തൃക്കോവില്‍വട്ടത്ത് മരണപ്പെട്ട ആരുണിയുടെ രക്ത പരിശോധനയുടെയും തൊണ്ടയിലെ സ്രവം പരിശോധനയുടെയും ഫലം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് ഡെങ്കിപനിയും എച്ച്1 എന്‍1 പനിയും ഒരുമിച്ച് ബാധിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണനല്ലൂര്‍ വടക്കേമുക്ക് ന• ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ ഇന്ന് (ജൂലൈ 26) മെഡിക്കല്‍ ക്യാമ്പ് നടക്കും.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേയും പനി സര്‍വെയും ഫോഗിംഗും മെഡിക്കല്‍ ക്യാമ്പുകളും നടത്തും. പനി ഉള്ളവരുടെയും പനിയുടെ ലക്ഷണങ്ങള്‍ കാണുന്നവരുടെയും രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.