ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടികളാകണം: മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ


തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി കാട്ടികളാകണമെന്ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ.  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി  സംഘടിപ്പിച്ച 'ദിശ 2019 മെഗാ ജോബ് ഫെയര്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുക അപ്രാപ്യമായതിനാല്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളുമായി സഹകരിച്ച് തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായാണ് ഇത്തരത്തില്‍ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പരിപാടികള്‍ അതിനുള്ള തുടക്കമാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളുടെ മകുടോദാഹരണമാണ് ഇത്തരം തൊഴില്‍ മേളകളിലൂടെ പ്രകടമാകുന്നതെന്ന് എം. നൗഷാദ് എം എല്‍ എ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ തൊഴിലന്വേഷകരാരും   ഉണ്ടാകരുതെന്ന താത്പര്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സേവ് കൊല്ലം' അഥവാ സോഷ്യല്‍ ആക്ഷന്‍ വെഞ്ച്വര്‍ എന്ന ബൃഹത് പദ്ധതി ജില്ലയില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. ഈ പദ്ധതി സെപ്റ്റംബറോടെ പ്രാബല്യത്തില്‍ വരുമെന്നും  പദ്ധതിയിലൂടെ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത  മെഗാ ജോബ് ഫെയറില്‍ പത്തോളം സ്വകാര്യ കമ്പനികളാണ് തൊഴില്‍ ദാതാക്കളായി  എത്തിയത്. എം. നൗഷാദ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ബി.  അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. നാസര്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ഹുസൈന്‍,  സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി. രമ, ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ എസ്. ഷാജിത എന്നിവര്‍ സന്നിഹിതരായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.