പകര്‍ച്ച രോഗങ്ങളെ സംബന്ധിച്ച് വ്യാജ പ്രചാരണം അരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
അഞ്ചല്‍, നെടുമ്പന, കരീപ്ര പ്രദേശങ്ങളില്‍ എച്ച്1 എന്‍1 വൈറസ്
വ്യാപിക്കുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍
ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം 38 എച്ച്1 എന്‍1 കേസുകളാണ് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്. ഇവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട്
ചെയ്തത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എച്ച്1 എന്‍1 കേസുകള്‍ കൂടുതലായി
റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രദേശങ്ങളില്‍ രോഗം
പടരുന്നു എന്നുള്ള വാട്സ് ആപ് മെസ്സേജുകള്‍ വ്യാജമാണെന്നും ജനങ്ങള്‍
ഭയപ്പെടേണ്ടതില്ലെന്നും ഡി എം ഒ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ