''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട എല്ലാവര്‍ക്കും പുതിയവ ലഭ്യമാക്കി വിദ്യാഭ്യാസ വകുപ്പ്


കൊല്ലം:പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടഫിക്കറ്റുകളും പാഠപുസ്തകങ്ങളും അതിവേഗം തിരികെ നല്‍കി വിദ്യാഭ്യാസ വകുപ്പ്. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട എല്ലാവര്‍ക്കും പുതിയവ ലഭ്യമാക്കി. ഉപരിപഠനത്തിനും  വിദേശ ജോലികള്‍ക്കും അപേക്ഷിച്ചവര്‍ക്ക് കാലതാമസം കൂടാതെ നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് ഇതു സഹായകമായി.  
രണ്ടു ഘട്ടങ്ങളിലായി 156 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പുനലൂരില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകള്‍. കൊല്ലം റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസുകളില്‍ നിന്നും ശേഖരിച്ച 75,000 പാഠപുസ്തകങ്ങള്‍ പത്തനംതിട്ട, എറണാകുളം എന്നീ പ്രളയ ബാധിത ജില്ലകള്‍ക്ക് കൈമാറി. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ്  നല്‍കിയത്.
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്‌കൂളുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതത് ഗ്രാമപഞ്ചായത്തുകളുടെ  ഫണ്ടില്‍ നിന്ന് അനുവദിച്ച  തുക ഉപയോഗിച്ച് പൂര്‍ത്തീകരിച്ചു.
പ്രളയദുരിതം കൂടുതലായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ നിന്ന് അടിയന്തര സഹായം നല്‍കി.  എ ഇ ഒ,  ഡി ഇ ഒ, അധ്യാപക-അനധ്യാപകര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.