അഞ്ചല്‍ ചന്തയില്‍ ഭക്ഷ്യസുക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന അഴുകിയ മല്‍സ്യം പിടികൂടി നശിപ്പിച്ചു
അഞ്ചലിൽ "ഓപ്പറേഷൻ സാഗരറാണി "
അഞ്ചൽ: സംസ്ഥാന സർക്കാരിന്റെ"ഓപ്പറേഷൻ സാഗരറാണി'' പദ്ധതിയുടെ ഭാഗമായി അഞ്ചൽ പൊതു ചന്തയിൽ നിന്നും പഴകിയ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. അഞ്ചൽ ചന്തയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ,ആരോഗ്യ വകുപ്പ് ,ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം വിതരണം ചെയ്യവേ പിടികൂടിയത്.അഞ്ചൽ ചന്തയിൽ പഴകിയ മത്സ്യം വില്പന നടത്തുന്നതായി അധികൃതർക്ക് ലഭിച്ച വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. ഫോർമാലിൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഫുഡ് സേഫ്ടി ഉദ്യോഗസ്ഥരായ വിനോദ് ,ഡോ:എസ് .സജീവ്, ആരോഗ വകുപ്പ് ഉദ്യോഗസ്ഥരായ അബ്ദുൽ കലാം ആസാദ്, മധു,ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സതീശൻ, സുരേന്ദ്രൻ, പ്രമോദ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ