TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണം - ജില്ലാ കലക്ടര്‍


കൊട്ടാരക്കര ഓടനാവട്ടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന അപകടത്തില്‍ ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു.   കലക്ട്രേറ്റില്‍ നടന്ന പാചക വാതക അദാലത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജൂലൈ 10ന് അപകടം നടന്നിട്ടും ഇതുവരെ ഇന്‍ഷ്വറന്‍സ് അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരനായ യോഹന്നാന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ ജൂലൈ 31 നകം പൂര്‍ത്തീകരിച്ച് ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കണമെന്നാണ് കലക്ടര്‍ ഗ്യാസ് കമ്പനി പ്രതിനിധികള്‍ക്ക് നല്‍കിയ നിര്‍ദേശം.
വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഗ്യാസ് ലീക്കേജ് സംബന്ധിച്ച പരാതികള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും കലക്ടര്‍ പറഞ്ഞു. പാചകവാതകം വീട്ടിലെത്തിക്കുന്നില്ലെന്ന ബിജിയുടെയും സൈനബയുടെയും പരാതിയില്‍ വീട്ടുപടിക്കല്‍ സിലിണ്ടര്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. രാമന്‍കുളങ്ങര വസുജ അപാര്‍ട് മെന്റിലെ മൂന്നാം നിലയില്‍ സിലിണ്ടര്‍ എത്തിക്കാതെ അധികമായി 50 രൂപ ഈടാക്കുന്നു എന്നായിരുന്നു ബിജിയുടെ പരാതി. ഗ്യാസ് ഏജന്‍സിയില്‍ നേരിട്ട്‌പോയി ഓട്ടോയില്‍ സിലിണ്ടര്‍ കൊണ്ടുവരേണ്ടി വരുന്നു എന്നാണ് വെണ്ടര്‍മുക്ക് സ്വദേശിനി സൈനബ പരാതിപ്പെട്ടത്.
സബ്‌സിഡി തുക അക്കൗണ്ടില്‍ വരുന്നില്ലെന്ന നാല് പരാതികളും പരിഗണിച്ചു. ആധാര്‍ ലിങ്ക് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.
ഏജന്‍സിയില്‍ നിന്നും ഉപഭോക്താവിന്റെ വീട് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ ബില്‍തുകയില്‍ നിന്നും അധിക തുക ഈടാക്കരുത്. 10 കിലോമീറ്റര്‍ വരെ 35 രൂപ, 15 കിലോ മീറ്റര്‍ വരെ 42 രൂപ, 20 കി ലോമീറ്റര്‍ വരെ 50 രൂപ, 25 കിലോമീറ്റര്‍ വരെ 60 രൂപ, 30 കിലോമീറ്റര്‍ വരെ 65 രൂപ എന്നിങ്ങനെയാണ് ഡെലിവറി ചാര്‍ജ്. അധികമായി ഈടാക്കുന്ന ഡെലിവറി ചാര്‍ജ് ബില്ലില്‍ രേഖപ്പെടുത്തുകയും വേണം.
അദാലത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അനില്‍ രാജ്, ലീഡ് ബാങ്ക് മാനേജര്‍ റീന സൂസണ്‍ ചാക്കോ, പാചവാതക കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.