ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദ്ദേശം;രോഗികള്‍ മാസ്‌ക് ധരിക്കണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കൊല്ലം:ചുമ ബാധിച്ച് ചികിത്സ തേടുന്ന രോഗികള്‍ കഫ് കോര്‍ണറില്‍ ലഭ്യമാക്കിയിട്ടുള്ള മാസ്‌കുകള്‍ ധരിച്ച് തിരികെ പോകുമ്പോള്‍ നിശ്ചിത വേസ്റ്റ് ബക്കറ്റില്‍ നിക്ഷേപിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എച്ച്1 എന്‍1 പനി പടരുന്നത് തടയാനുള്ള മുന്‍കരുതലായാണ് നിര്‍ദ്ദേശം.
പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ഇവ എച്ച്1 എന്‍1 ലക്ഷണമാകാം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
പരിശോധനക്കായി തൊണ്ടയിലെ സ്രവം എടുക്കുന്നതിനുള്ള സംവിധാനം ജില്ലാ ആശുപത്രി, വിക്‌ടോറിയ ആശുപത്രി, കരുനാഗപ്പള്ളി-കുണ്ടറ-കൊട്ടാരക്കര- പുനലൂര്‍-ശാസ്താംകോട്ട-നീണ്ടകര-കടയ്ക്കല്‍ താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് തുടക്കത്തില്‍ തന്നെ മരുന്ന് കഴിക്കണം. ഒസെറ്റാല്‍മിവിര്‍ ഗുളികയാണ് കഴിക്കേണ്ടത്.
സ്വയംചികിത്സ ഒഴിവാക്കണം. ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട ഇടം സജ്ജമാക്കി ചികിത്സ നല്‍കുകയും വേണം. പോഷകാഹാരം കഴിക്കണം. കുഞ്ഞുങ്ങളുമായി ആശുപത്രിയിലുള്ള രോഗികളെ സന്ദര്‍ശിക്കരുത് എന്നിവയാണ് പൊതു നിര്‍ദ്ദേശങ്ങള്‍.
ജില്ലയില്‍ 50 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. അഞ്ചു പേര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു എന്നും ഡി.എം.ഒ വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.