ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുതുതായി എച്ച്1 എന്‍1 കേസുകളില്ല ഉറവിട നശീകരണം കൂടുതല്‍ ശക്തിപ്പെടുത്തണം - ഡി എം ഒ

മഴ ഇടവിട്ട് പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കൊതുകു പെരുകുന്നത് തടയാന്‍ ഉറവിട നശീകരണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്കളില്‍ സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച്ചകളില്‍ വീടുകള്‍ എന്നിങ്ങനെയാണ് ശുചീകരിക്കേണ്ടത്. നിലവില്‍ അങ്കണവാടി പ്രവര്‍ത്തകരും ആരോഗ്യസേനാംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എച്ച്1 എന്‍1 പനി റിപോര്‍ട്ട് ചെയ്തിട്ടില്ല. കൊതുകുജന്യരോഗമായ ഡെങ്കിപനി ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കരവാളൂര്‍, പിറവന്തൂര്‍, കുണ്ടറ, അഞ്ചല്‍, പുനലൂര്‍, ഏരൂര്‍, വിളക്കുടി എന്നിവടങ്ങളിലാണ് കേസുകള്‍ കണ്ടെത്തിയത്. 1054 പേരാണ് പനിബാധിച്ച് വിവിധ അശുപത്രികളില്‍ ചികിത്സ തേടിയത്.
പനിബാധിത മേഖലകളില്‍ ഫോഗിംഗ്, മരുന്ന് സ്‌പ്രേയിംഗ് എന്നിവ നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലേയും അടുക്കളകള്‍ പരിശോധിച്ചു. രോഗ്യവ്യാപന സാധ്യത പരമാവധി ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.