കുണ്ടറ
മണ്ഡലത്തിന്റെ സമഗ്രവിവരങ്ങളും ത്രിമാന ചിത്രങ്ങളായി
വിരല്‍ത്തുമ്പിലേക്ക്. സ്പേഷ്യല്‍ മാപ്പിംഗ് വഴിയാണ് വിവരശേഖരണത്തിലെ
പുത്തന്‍ വഴിതുറക്കുന്ന ആധുനിക സംവിധാനത്തിന് തുടക്കമാകുന്നത്.
മണ്ഡലത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഇടം
പദ്ധതിയുടെ ഭാഗമായ ത്രിമാന മാപ്പിംഗ് ഫിഷറീസ് മന്ത്രി ജെ
മേഴ്സിക്കുട്ടിയമ്മയാണ് നാടിന് സമര്‍പ്പിക്കുക.
ജില്ലയിലെ ഏഴു
ഗ്രാമപഞ്ചായത്തുകളുടേയും സ്പേഷ്യല്‍ മാപ്പിംഗാണ് പൂര്‍ത്തിയായത്.
പ്രദേശത്തെ ആശുപത്രികള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍,
മറ്റ് കെട്ടിടങ്ങള്‍, റോഡുകള്‍, ജലാശയങ്ങള്‍, മറ്റ് ഭൂവിഭവങ്ങള്‍ തുടങ്ങി
നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്നവയുടെ ത്രിമാന ചിത്രങ്ങള്‍
സഹിതമുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് പ്രത്യേകത.
അവശ്യ
വിവരങ്ങള്‍ അതിവേഗം ശേഖരിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം വാര്‍ഡ്തലത്തിലാണ്
വിവരശേഖരണം നടത്തിയത്. കേരള യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ ആന്റ്
ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്സസ്
മാനേജ്മെന്റാണ് (ഐ.ഐ.ഐ.യു.സി.എന്‍.ആര്.എം) മാപ്പിംഗ് നിര്‍വഹിച്ചത്.
ഇന്ന്
(ജൂലൈ27) പകല്‍ 11 മണിക്ക് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി
ഹാളില്‍ നടക്കുന്ന സമര്‍പണ ചടങ്ങില്‍ കേരള യൂണിവേഴ്സിറ്റി വൈസ്
ചാന്‍സിലര്‍ പ്രൊഫ. വി. പി. മഹാദേവന് പിള്ള, ഐ.ഐ.ഐ.യു.സി.എന്‍.ആര്.എം
കോ- ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് രഘുനാഥ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് സി. സന്തോഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.
രാജീവ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. എസ്. നസീബ് തുടങ്ങിയവര്‍
പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ