''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഴയ സ്‌പെയര്‍ പാര്‍ട്ട്‌സില്‍ നിന്ന് പുതിയ വാഹനം


കൊല്ലം:പഴയതെല്ലാം തുരുമ്പായി കാണരുതെന്ന് പറയാതെ പറയുന്നു ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യിലെ മെക്കാനിക്കല്‍ വിഭാഗം ട്രെയിനികള്‍. പഴകിയ വാഹനഘടകങ്ങള്‍ ചേര്‍ത്ത് ആകര്‍ഷക സവിശേഷതകളുമായി പുതിയ വാഹനം നിര്‍മിച്ചാണ് ഇവര്‍ വിസ്മയിപ്പിക്കുന്നത്.
മെക്കാനിക്കല്‍ ഡീസല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 150 സി സി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വാഹനം നിര്‍മിച്ചത്.  40 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന നാലുവീല്‍ വാഹനത്തില്‍ ഹൈഡ്രോളിക് ബ്രേക്കും, റാക്ക് ആന്റ് പിനിയന്‍ സ്റ്റിയറിംഗുമാണ് ഉള്ളത്.
മുന്‍ഭാഗത്ത് മാക്ഫേഴ്‌സന്‍ സ്ട്രട്ടും പിന്നില്‍ കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനുമാണ് ഉപയോഗിച്ചിട്ടുള്ളത്. 25,000 രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 35 കിലോമീറ്റര്‍ ഓടും.
ഐ ടി ഐ യിലെ വര്‍ക്ക്‌ഷോപ്പില്‍ 90 മണിക്കൂര്‍ മാത്രമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാഹനം ഹൈബ്രിഡ് വിഭാഗത്തിലേക്ക് നവീകരിക്കാനുള്ള പരീക്ഷണ തിരക്കിലാണ് വിദ്യാര്‍ഥികള്‍. മെക്കാനിക്ക് ഡീസല്‍ വിഭാഗം സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒ ജയകുമാര്‍ പ്രോജക്ടിന് നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.