
കൊട്ടാരക്കര: സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തു കൊട്ടാരക്കര സ്വദേശികളായ സുബിൻ, എബിൻ എന്നിവരിൽ നിന്നും 9 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വെട്ടിക്കവല പാലമുക്ക് മണ്ണിലാഴികത്തു വീട്ടിൽ വർഗീസ് മകൻ 45 വയസ്സുള്ള ഷിബു വർഗീസ് കൊട്ടാരക്കര പോലീസിന്റെ പിടിയിൽ. ടിയാൻ മുമ്പും കൊട്ടാരക്കര സ്റ്റേഷനിൽ സമാനസ്വഭാവമുള്ള കേസുകളിൽ പ്രതിയാണ്. മറ്റു പല സ്റ്റേഷനുകളിലും ടിയാൾക്കു കേസുകളുള്ളതായി പോലീസിന് സൂചന ലഭിച്ചു . തുക കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭികാത്തിരിക്കുകയും പ്രതിയെ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പണം നൽകിയവർ പോലീസിൽ പരാതിപ്പെട്ടത് . ഇതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ബഹു കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ IPS അവർക്ക്ൾക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര DySP യുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ശിവപ്രകാശ്, SI സാബുജി മാസ്, SCPO അജിത് കുമാർ എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ നിന്നാണ് പിടി കൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ