ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിയിരു...

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിയിരുന്നയാൾ പിടിയിൽ. കൊല്ലം കടക്കൽ മാങ്കോട് സലീന മൻസിലിൽ ആദിൻഷാ(24)യാണ്‌ കടക്കൽ പോലീസിന്റെ പിടിയിലായത്. 22/07/19 തീയതി വൈകി വാഹനപരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരിക്കുകയും ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽ കാത്തതിതുടർന്ന് സംശയം തോന്നിയ പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇരുചക്രവാഹനങ്ങളാണ് മോഷ്ടിക്കാറുള്ളതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രതി സമ്മതിച്ചു. വെഞ്ഞാറമ്മൂട്, വട്ടപ്പാറ, മെഡിക്കൽ കോളേജ്, കൊല്ലം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ടിയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പല സ്റ്റേഷൻ പരിധികളിൽ നിന്നായി മോഷ്ടിച്ച 6 ഓളം ഇരുചക്രവാഹനങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. കടക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ്.ഐ മാരായ സജു, സജീർ ജി.എസ്.ഐ സുരേഷ്, എ.എസ്.ഐ മാരായ സാബുലാൽ, ഗോപകുമാർ, പ്രശാന്ത് സി.പി. ഓ സജീവ് ഖാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.