TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അൻപതു ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത ലഹരി വസ്തു ശേഖരം പിടിച്ചെടുത്തു


കൊല്ലം കടയ്ക്കലിൽ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു . ഡിസ്റ്റിക് ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിൻ്റെ നേതൃത്വത്തിലാണ് അൻപതു ലക്ഷം രൂപയിലധികം വിലവരുന്ന പാൻമസാല ശേഖരവും മൊത്തവ്യാപാരികളായ  അല്ല്അമീൻ ,രാഘേഷ് നായർ എന്നിവരെ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അശോക്കൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം  കസ്റ്റഡിയിലെടുത്ത് കടയ്ക്കൽ പോലീസിന് കൈമാറിയത് .രണ്ടാഴ്ച മുമ്പ് സ്കൂൾ വിദ്യാർത്ഥിയുടെ കയ്യിൽനിന്നും  നിരോധിത പാൻ മസാല ആയ ശംഭു ലഭിച്ചിരുന്നു.  അധ്യാപകർ രക്ഷകർത്താവിനെ വിവരമറിയിക്കുകയും , ഈ സംഭവം കൊല്ലം റൂറൽ എസ്പിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ്  ഡിസ്റ്റിക് ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അന്വേഷണം ഏറ്റെടുത്തത്.  തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് നർകോട്ടിക്ക് സെൽ ഡിവൈഎസ്പി ആയ
 അശോകന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഓടനാവട്ടം സ്വദേശിയായ അൽഅമീൻ കുമ്മിളിലുള്ള ഭാര്യവീട്ടിന് സമീപം വാടകയ്ക്ക് താമസിച്ചാണ്  പച്ചക്കറിയും പഴവർഗങ്ങളും മൊത്തവ്യാപാരം നടത്തി വന്നിരുന്നത്. ഇതിൻറെ മറവിൽ
അയൽസംസ്ഥാനങ്ങളിൽ നിന്നും  പച്ചക്കറിയും പഴവർഗങ്ങളും ഇറക്കുമതി ചെയ്യുന്നതിൻ്റെ കൂട്ടത്തിൽ നിരോധിത പാൻമസാലയും ഇറക്കുമതി ചെയ്തിരുന്നത്. ഇതിനായി മാത്രം കടയ്ക്കൽ ആനപ്പാറയിൽ ഒരു ഗോഡൗൺ വാടകയ്ക്ക് എടുത്തിരുന്നു. ഈ ഗോഡൗണിൽ നിന്നാണ് ഏകദേശം അൻപതിനായിരം   പാക്കറ്റുകളിലായ പാൻമസാല കണ്ടെടുക്കുന്നത്. വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന ഫ്രൂട്ട്സും പച്ചക്കറിയും കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തി വരികയായിരുന്നു ഇവർ. ഈ വിൽപ്പനയുടെ മറവിൽ ആണ് നിരോധിത പാൻമസാലകൾ വിറ്റഴിച്ചിരുന്നത്. അൽഅമീൻ്റ കച്ചവട പങ്കാളിയായിരുന്നു കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ
 രാകേഷ് നായർ. പ്രദേശത്തെ സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രമാക്കി ഇവർ വ്യാപകമായാണ്  പാൻമസാലകൾ വിറ്റിരുന്നത്. ഈ പ്രദേശത്തെ പാൻമസാല വിൽപന നടത്തുന്ന മൊത്തവ്യാപാരികൾ ആണ് നർക്കോട്ടിക് സെല്ലിൻ്റെ കസ്റ്റഡിയിലായത്. കുട്ടികളിൽ പോലും വ്യാപകമായി പാൻമസാല ഉപയോഗം വർദ്ധിക്കുന്നതായി കണ്ടിരുന്നു. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസിൽ ലഭിച്ചിരുന്നത്. ഇവരുടെ അറസ്റ്റോടുകൂടി പ്രദേശങ്ങളിലെ പാൻമസാല ഉപയോഗം നിയന്ത്രിക്കാൻ കഴിയും എന്ന വിലയിരുത്തലിലാണ് പോലീസ്.  പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
DANSAF ടീം ഡി.വൈ.എസ്.പി  എ അശോകന്‍,എ.എസ്.ഐ എ.സി ഷാജഹാന്‍,ജി.എസ്.ഐ ശിവശങ്കര പിള്ള,എ.എസ്.ഐ ബി അജയ കുമാര്‍,എ.എസ്.ഐ ആഷിര്‍ കൊഹൂര്‍ എസ്.സി.പി.ഓ രാധാകൃഷ്ണപിള്ള.എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.