ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വകാര്യവ്യക്തി പൊതുവഴി അടച്ച് മലിനജലം കെട്ടിനിർത്തി സമീപത്തെ കിണറിലേക്ക് ഒഴുക്കിവിടുന്നു.

സ്വകാര്യവ്യക്തി പൊതുവഴി അടച്ച് മലിനജലം കെട്ടിനിർത്തി സമീപത്തെ കിണറിലേക്ക് ഒഴുക്കിവിടുന്നു. കൊല്ലം ചിതറ കാരറ കുന്നിലാണ് സംഭവം. കാരറ കുന്നിലെ അംഗൻവാടിക്ക് സമീപം ആണ് അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന് അടുത്തായി താമസിക്കുന്ന സ്വകാര്യവ്യക്തി തൻറെ പുരയിടത്തിലേക്ക് മലിനജലം ഒലിച്ചിറങ്ങാതി രിക്കാനാണ് റോഡിനു കുറുകെ തടയണ കെട്ടി മലിനജലം തിരിച്ചുവിടുന്നത് . ഈ മലിനജലം തൊട്ടടുത്ത പൊതു കിണറിലേക്ക് ഒലിച്ചിറങ്ങുകയും ഈ ജലം കുടിക്കുന്ന പ്രദേശവാസികൾക്ക് ജലജന്യരോഗങ്ങളും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതു കാട്ടി ചിതറ ഗ്രാമപഞ്ചായത്തിലും മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരാതി നൽകിയിട്ട് ഒരു അന്വേഷണവും നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ആശാവർക്കർ പോലും പ്രദേശം സന്ദർശിക്കുവാൻ ഇതുവരേയും തയ്യാറായിട്ടില്ല.ആരാണ് ആശാവർക്കർ എന്ന് പോലും ഈ പ്രദേശവാസികൾക്ക് യാതൊരുവിധ അറിവുമില്ല .പ്രദേശത്തെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്യേണ്ട ചുമതല വഹിക്കുന്ന ആശാവർക്കർ ഈ നിർധന കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ എത്താൻ പോലും തയ്യാറാകുന്നില്ല. വാർഡ് മെമ്പറെ കണ്ട് നിരവധി തവണ പരാതി പറഞ്ഞിട്ടും വാർഡ് മെമ്പർ പോലും ഈ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല എന്നാണ് ഇവിടെ നിന്ന് ഉയരുന്ന ആക്ഷേപം. കുട്ടികൾ പഠിക്കുന്ന അംഗനവാടി കെട്ടിടം ഈ മലിനജലം കെട്ടി നിർത്തി യിരിക്കുന്നതിന് സമീപമാണ്. ദുർഗന്ധവും കൊതുകും മാണ് ഇവിടത്തെ പ്രധാന പ്രശനം. ചെറിയ ചിരട്ടകളിൽ പോലും മലിനജലം കെട്ടിനിൽക്കാൻ അനുവതിക്കരുത് എന്ന് നിരന്തരം ക്ലാസ്സുകളും മറ്റും എടുക്കുന്ന അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ട് ഈ പ്രദേശം സന്ദർശിക്കാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായിട്ടില്ല. ഈ മലിന ജലം കെട്ടി നിർത്തിയിരിക്കുന്ന വ്യക്തിയുമായി അധികാരികൾക്ക് ഉള്ള ബന്ധംകാരണമാണ് നടപ്പടി എടുക്കാത്താതെ താണ് പ്രദേശവാസികൾ പറയുന്നത്. സംഭവം ജില്ലാ കളക്ടർ, എടിഎം ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഇവർ ഉറപ്പുനൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.