
കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിയിരുന്നയാൾ പിടിയിൽ.
കൊല്ലം കടക്കൽ മാങ്കോട് സലീന മൻസിലിൽ ആദിൻഷാ(24)യാണ് കടക്കൽ പോലീസിന്റെ പിടിയിലായത്. 22/07/19 തീയതി വൈകി വാഹനപരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരിക്കുകയും ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽ കാത്തതിതുടർന്ന് സംശയം തോന്നിയ പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇരുചക്രവാഹനങ്ങളാണ് മോഷ്ടിക്കാറുള്ളതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രതി സമ്മതിച്ചു. വെഞ്ഞാറമ്മൂട്, വട്ടപ്പാറ, മെഡിക്കൽ കോളേജ്, കൊല്ലം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ടിയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പല സ്റ്റേഷൻ പരിധികളിൽ നിന്നായി മോഷ്ടിച്ച 6 ഓളം ഇരുചക്രവാഹനങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. കടക്കൽ സബ്ബ് ഇൻസ്പെക്ടർ രാജേഷ്, എസ്.ഐ മാരായ സജു, സജീർ ജി.എസ്.ഐ സുരേഷ്, എ.എസ്.ഐ മാരായ സാബുലാൽ, ഗോപകുമാർ, പ്രശാന്ത് സി.പി. ഓ സജീവ് ഖാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ