TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാലപ്പഴക്കം ചെന്ന മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് വളർത്ത് പശു ചത്തതായി പരാതി.


അഞ്ചൽ :കാലപ്പഴക്കം ചെന്ന മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് വളർത്ത് പശു ചത്തതായി പരാതി. അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസീധരന്റെ വളർത്ത് പശു ആണ് ചത്തത്. പശു പ്രസവിച്ചതിനെതുടർന്നുള്ള  ചികിത്സയുടെ ഭാഗമായി അഞ്ചൽ സർക്കാർ മൃഗാശുപത്രിയില്‍ നിന്നുമെത്തിയ  കരാർ അടിസ്ഥാനത്തിൽ രാത്രികാലത്ത് ജോലിചെയ്ത് വരുന്ന വെറ്റിനറി ഡോക്ടറാണ് കാലപ്പഴക്കം ചെന്ന മരുന്ന് കുത്തിവെച്ചത് .സംഭവം ശ്രദ്ധയിൽപ്പെട്ട തുളസിധരന്റെ ബന്ധുവും ഫാർമസിസ്റ്റുമായ ബിജു ഡോക്ടറെ സംഭവം ചൂണ്ടിക്കാട്ടിയപ്പോൾ ഞങ്ങൾ ഇങ്ങനെയാണ് ചികിത്സിക്കുന്നതെന്നും  ഞങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നായിരുന്നു ഡോക്ടരുടെ മറുപടി എന്ന് ബിജു പറഞ്ഞു. ബിജു ഫാർമസിസ്റ്റ് ആണെന്ന് ആണെന്നറിഞ്ഞപ്പോളാണ് ഡോക്ടർക്ക് സഭവം കുഴപ്പം ആണെന്ന് മനയിലായത്. കാലപ്പഴക്കംചെന്ന മരുന്ന് കുത്തിവെച്ച അഞ്ചാം ദിവസം പശു ചത്തു.4 മാസം മുമ്പ് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മരുന്നാണ് ഡോക്ടർ കുത്തിവെച്ച് തന്നെ ബിജു പറയുന്നു
എന്നാൽ ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും  അഞ്ചൽ സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ല. പശുവിൻറെ പാൽ വിറ്റ് മക്കളെ വളർത്തുന്ന  തുളസിധാരന് പശുവിന്റ ചികിത്സയ്ക്കായി ചെലവായത് 10,000 രൂപയും പിന്നെ കാലപ്പഴക്കംചെന്ന മരുന്ന് കുത്തിവെച്ച ഡോക്ടർ കൈക്കൂലിയായി 800 രൂപയും നൽകിയതായി പറയുന്നു. പിന്നീട് ചത്ത പശുവിനെ കുഴിച്ചിടാൻ 5000 രൂപ ക്ഷീരകർഷകൻ പലിശയ്ക്കും എടുത്തു.
ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവിന്റെ മണ്ഡലത്തിലാണ് ക്ഷീരകർഷകന് ഈ അവസ്ഥ. അഞ്ചൽ സർക്കാർ മൃഗാശുപത്രിയെ കുറിച്ച് നിരവധി പരാതികൾ ഇതിനുമുമ്പും വന്നിട്ടുണ്ട്. ക്ഷീര കർഷകരുടെ അത്താണി ആവേണ്ട മൃഗാശുപത്രി ഡോക്ടർമാർ ക്ഷീരകർഷകരെ ദുരിതത്തിൽ ആക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്.ഇതിനെതിരെ വകുപ്പ്‌തല നടപടി എടുക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.