TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കലയനാടുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക്‌ കൊണ്ട് വന്ന അലോപ്പതി മരുന്നിന്റെ വന്‍ ശേഖരം ആര്യങ്കാവ് ചെക്പോസ്റ്റില്‍ പിടികൂടി.


പുനലൂര്‍:കലയനാടുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലേക്ക്‌ അനധികൃതമായി കൊണ്ട് വന്ന അലോപ്പതി മരുന്നിന്റെ വന്‍ശേഖരം ആര്യങ്കാവ് ചെക്പോസ്റ്റില്‍ പിടികൂടി.
ആര്യങ്കാവില്‍  നടന്ന വാഹന പരിശോധനയില്‍ കാറില്‍ കൊണ്ടു വന്ന ഉദ്ദേശം ഇരുപത്തി ഒന്നു കിലോ അലോപ്പതി മരുന്നുകള്‍ പിടിച്ചെടുത്തു.ഇതില്‍ ഉദ്ദേശം അഞ്ചര കിലോ ടാബ്ലറ്റ് രൂപത്തിലും ബാക്കി പൌഡര്‍ രൂപത്തിലും ആണ് പിടിച്ചെടുത്തത് ഇതുമായി ബന്ധപ്പെട്ട് മരുന്ന് കടത്തിയ വാഹനത്തിന്റെ ഡ്രൈവറായ പുനലൂര്‍ വിളക്കുവെട്ടം കമലാ ഭവനില്‍ റിനീഷ്. ആര്‍. നായരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി കാറിലാണ് മരുന്നുകള്‍ എത്തിച്ചത്. കാറിലെ ഡിക്കിയില്‍ നാളികേരത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്‍. 
കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതില്‍ ചെങ്കോട്ടയില്‍ നിന്നും കലയനാടുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകുകയാണെന്നും അലോപ്പതി മരുന്നുകള്‍ ആയുര്‍വേദ മരുന്നിന്റെ വീര്യം കൂട്ടുവാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ ആണ് കൊണ്ട് പോകുന്നത് എന്നും ഡ്രൈവര്‍ മൊഴി നല്‍കി.ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും എക്സൈസ് സബ് ഇന്‍സ്പെക്റ്റര്‍ അറിയച്ചതിന്‍ പ്രകാരം തിരുവനന്തപുരം ആയുര്‍വേദ ഡ്രഗ് കണ്ട്രോള്‍ വിഭാഗത്തില്‍ നിന്നും ഇന്‍സ്പെക്റ്റര്‍മാര്‍ എത്തുകയും പരിശോധനയില്‍ അലോപ്പതി മരുന്നുകള്‍ ആയുര്‍വേദ മരുന്നുകളില്‍ ചേര്‍ക്കുവാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ ഉള്ളതാണെന്ന് മനസിലാക്കിയതായും ഇത് കുറ്റകരം ആണെന്നും തിരുവനന്തപുരം ആയുര്‍വേദ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗത്തിലെ സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോക്ടര്‍ സ്മാര്‍ട്. പി. ജോണ്‍ പറഞ്ഞു.
മരുന്നുകള്‍ നിര്‍മ്മിക്കുവാനുള്ള അനുമതി ഇല്ലാത്ത സ്ഥാപനം മരുന്ന് നിര്‍മ്മിക്കുന്നത് അന്വേഷിക്കുമെന്നും ആയുര്‍വേദ ഡോക്റ്ററെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികളിക്ക് പോകും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അലോപ്പതി ഡ്രഗ് കണ്ട്രോള്‍ വിഭാഗത്തിനെ വിവരം അറിയിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ വാഹനത്തില്‍ മരുന്നുകള്‍ കടത്തി കൊണ്ട് വന്നതിന് വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനില്‍കുമാര്‍ പറഞ്ഞു  

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.