TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിയമസഭാ സമിതി നാളെ (ജൂലൈ 25) കല്ലട ഡാം സന്ദര്‍ശിക്കും


സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളില്‍ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനുമായി നിയമസഭാ വിഷയനിര്‍ണയ സമിതി കല്ലട ഡാം സന്ദര്‍ശിക്കും. ഇന്ന് (ജൂലൈ 25) രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ സമിതിയംഗങ്ങള്‍ കാര്യങ്ങള്‍ നേരില്‍ വിലയിരുത്തും.
ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായ മൂന്നാം നമ്പര്‍ സമിതിയില്‍ എം എല്‍ എമാരായ വി.ടി. ബല്‍റാം, ജി.എസ്. ജയലാല്‍, കെ.ജെ. മാക്സി, മോന്‍സ് ജോസഫ്, എന്‍.എ. നെല്ലിക്കുന്ന്, പി.ടി.എ. റഹിം, ഐ.ബി. സതീഷ്, പി.ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.