ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ.


കൊട്ടിയം: സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വെൺമണിച്ചിറ ചിറവിള പുത്തൻവീട്ടിൽ സുമിത്ത് (അശോക് 22) ആണ് രണ്ടു കിലോ കഞ്ചാവുമായി കൊട്ടിയത്ത് പിടിയിലായത്.നമ്പറില്ലാത്ത സ്കൂട്ടറിൽ വേഗതയിൽ വന്ന യുവാവ് ദേശീയപാതയിൽ കൊട്ടിയം കൊട്ടുമ്പുറം  റോഡിന്റ സമീപത്തുവെച്ച് എക്സൈസ് സംഘത്തെ കണ്ട് പെട്ടെന്ന് വാഹനം തിരിച്ചു. നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. പോളി ടെക്നിക്ക്, ഐ.ടി.ഐ , ഹയർ സെക്കന്റെറി സ്കൂളുകൾ  കേന്ദ്രീകരിച്ച്  കഞ്ചാവ് വിറ്റഴിച്ചിരുന്ന പ്രതി ഷാഡോ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മുൻപ് നിരവധി തവണ പ്രതിയെ പരിശോധിച്ചിട്ടുണ്ടെങ്കിലും കഞ്ചാവ് കണ്ടു കിട്ടിയിരുന്നില്ല. കഞ്ചാവ് ചെറു പൊതികളാക്കുന്നതിനായി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടു പോകുമ്പോഴാണ്  പിടിയിലായത്. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ നിജുമോൻ, പ്രിവന്റീവ് ഓഫീസർ മാരായ ജോൺ, അരുൺ, ഷിഹാബ്, ദിനേശ് സി.ഇ.ഒ നഹാസ്, ജ്യോതി, ഷെഹിൻ, ബിജോയി മനോജ്, വനിത സി.ഇ.ഒ ബിന്ദുലേഖ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.