
കര്‍ക്കടകത്തില്‍ രോഗപ്രതിരോധ-ദഹനശക്തി വര്‍ധിപ്പിച്ച് സ്വാഭാവിക ആരോഗ്യത്തെ വീണ്ടെടുക്കാന്‍ കഞ്ഞിക്കൂട്ടൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘമായ ഭേഷജമാണ് ഔഷധകഞ്ഞി തയ്യാറാക്കിയത്.
21 ഔഷധങ്ങള്‍ ചേര്‍ന്ന കഞ്ഞിക്കൂട്ട് വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്ന് കൂടിയാണ്. എല്ലാ വര്‍ഷവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്ന ഔഷധകഞ്ഞി സിവില്‍ സ്റ്റേഷന്, ജില്ലാ പഞ്ചായത്ത്, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ നിന്ന് സൗജന്യ നിരക്കിലാണ് ലഭ്യമാക്കുന്നത്. 140 രൂപയാണ് വില. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യമായി നിത്യവും ഒരു ഗ്ലാസ് കഞ്ഞി വീതം നല്‍കും.
സിവില്‍ സ്റ്റേഷനിലെ കൗണ്ടറിന്റെ ഉദ്ഘാടനം എ ഡി എം പി ആര് ഗോപാലകൃഷ്ണന് കര്‍ക്കടക കഞ്ഞിക്കൂട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയിക്ക് നല്കി നിര്‍വഹിച്ചു. ആയുര്‍വേദ ഔഷധ നിര്‍മാണ സഹകരണ സംഘം പ്രസിഡന്റ് ഡോ വി മോഹന്‍, സെക്രട്ടറി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍ അധ്യക്ഷനായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ