TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കര്‍ക്കിടകവാവ് ബലിതര്‍പ്പണം - ഒരുക്കങ്ങള്‍ വിലയിരുത്തി

കൊല്ലം:ജൂലൈ 31ന് നടക്കുന്ന കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശനം, പരവൂര്‍ പനമൂട് ക്ഷേത്രം, കാട്ടില്‍ മേക്കതില്‍ ക്ഷേത്രം, അഴീക്കല്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എ.ഡി.എം ന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
മൂന്നു കേന്ദ്രങ്ങളിലും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ ദിവസങ്ങളില്‍ ടൂറിസം വകുപ്പ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സഹകരണത്തോടെ ഏര്‍പ്പെടുത്താന്‍ കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ നഗരസഭ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ആവശ്യമായ മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനം ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഫയര്‍ ഫോഴ്‌സിനും ആഹാര സാധനങ്ങളും പാനീയങ്ങളും പരിശോധിക്കാന്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.
മുണ്ടയ്ക്കല്‍ പാപനാശനം റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെ ചുമതലപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി വെള്ളവും മറ്റ് ആഹാര പദാര്‍ത്ഥങ്ങളും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്റ്റീല്‍ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
ബലിതര്‍പ്പണത്തിന് വരുന്നവരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് ഏര്‍പ്പെടുത്തണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള   സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആര്‍ ടി ഒ യെ ചുമതലപ്പെടുത്തി. ഡ്രൈ ഡേ, ഉത്സവ മേഖല എന്നിവ പ്രഖ്യാപിക്കുന്ന സാഹചര്യം പരിഗണിച്ച് എക്‌സൈസ് വകുപ്പ് ജാഗ്രത പാലിക്കണം.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ നഗരസഭ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ്. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.