TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച അവബോധം അനിവാര്യം - മന്ത്രി എ.സി. മൊയ്തീന്‍


കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷനിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതി പരിഹാര അദാലത്ത് സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും ലളിതമായി വിനിമയം ചെയ്യുന്ന കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ജനങ്ങളില്‍ എത്തിക്കും. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം  തീര്‍പ്പാക്കാനായിട്ടാണ് അദാലത്തുകള്‍ നടത്തുന്നത്. കാലതാമസമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കുറേയേറെ പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണ അനുമതിയ്‌ക്കോ ഉടമസ്ഥാവകാശത്തിനോ വരുന്ന ആളുകളോട് നിയമപരമായ പിശുകുകള്‍ പറഞ്ഞു മനസിലാക്കുന്നതില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച്ച സംഭവിക്കുന്നുണ്ട്. പിശകുകള്‍ ഒറ്റത്തവണ തന്നെ അപേക്ഷകരെ ബോധ്യപ്പെടുത്താനാകണം. പലതവണയായി പിഴവുകള്‍ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തരുത്. ജനപ്രതിനിധികള്‍ പരമാവധി ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉദേ്യാഗസ്ഥരില്‍ മഹാഭൂരിപക്ഷവും നിയമത്തെ ജനങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നവരാണ്. എന്നാല്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്ന ഉദേ്യാഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ട്. അത്തരം ആളുകള്‍ വഴി ഉണ്ടാകുന്ന കാലതാമസം അക്ഷന്തവ്യമായ തെറ്റാണ്. വന്‍കിടക്കാരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള വേദിയല്ല അദാലത്തെന്നും മന്ത്രി പറഞ്ഞു.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം.എല്‍.എ മാരായ എം. നൗഷാദ്, എന്‍. വിജയന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, അഡീഷണല്‍ ചീഫ്  സെക്രട്ടറി ടി.കെ. ജോസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ കെ.എസ്. ഗിരിജ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ സത്താര്‍, എസ്. ഗീതാകുമാരി, പി.ജെ. രാജേന്ദ്രന്‍, ഷീബ ആന്റണി, വി.എസ്. പ്രിയദര്‍ശന്‍, സന്തോഷ് കുമാര്‍, ചിന്ത.എല്‍. സജിത്ത്, കോര്‍പറേഷന്‍ സെക്രട്ടറി ഹരികുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.