തെന്മല: വെള്ളം വറ്റിത്തുടങ്ങിയ കിണറ്റിൽ നിന്ന് ഉടമ കണ്ടെത്തിയത് ബൈക്കുകൾ. ചെങ്കോട്ട പെരിയപിള്ളൈ വളസയിലെ ഒരു കിണറ്റിൽ നിന്നും ഉടമയ്ക്ക് കിട്ടിയത് ഒന്നും രണ്ടുമല്ല എട്ട് ബൈക്കുകളാണ്. തെങ്ങിൻ തോട്ടം നനയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന കിണറ്റിനുള്ളിലായിരുന്നു ബൈക്ക് ശേഖരം.
200 മീറ്റർ അകലെയുള്ള തോട്ടം നനയ്ക്കുന്നതിനായി എന്നും കിണറ്റിൽ നിന്ന് വെള്ളം എടുക്കാറുണ്ട്. എന്നാൽ അടുത്തിടെ വെളളം തീരെ കുറഞ്ഞതോടെയാണ് ഉടമ കിണർ പരിശോധിക്കാനെത്തിയത്. കിണറ്റിൽ ബൈക്കുകൾ കണ്ടയുടൻ തന്നെ ഉടമ പൊലീസിൽ അറിയിച്ചു. പൊലീസെത്തിയാണ് പിന്നീട് ബൈക്കുകൾ കരയ്ക്കു കയറ്റിയത്. ഇത്രയും ബൈക്കുകൾ കിണറ്റിൽ എങ്ങനെയെത്തിയെന്ന അമ്പരപ്പിലാണ് സ്ഥലവാസികൾ.
ഏറെ പഴക്കമില്ലാത്തെ ബൈക്കുകളുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗപ്പെടുത്തി ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ചെങ്കോട്ട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ