TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വസ്തു താജുദീന്റെ അപേക്ഷ വഴിത്തിരിവായി കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി;പരിഗണിച്ചത് 106 പരാതികള്‍


കൊല്ലം:സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ തട്ടാമല തസ്നി മന്‍സിലില്‍ താജുദീന്റെ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ നിര്‍ണായക വഴിത്തിരിവായി. സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ കൈവശമുള്ള വസ്തു ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതായിരുന്നു. ഇതു പരിഗണിച്ച് അനുമതി നല്‍കുന്നതില്‍ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ സമീപ പ്രദേശത്ത് നിലങ്ങള്‍ ഒന്നുംതന്നെയില്ല എന്ന ബോധ്യത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു അദാലത്തില്‍. ഇതിന് നിയമ തടസമൊന്നുമില്ലെന്നും നിര്‍മാണം നടത്താമെന്നും ആദ്യാവസാനം അദാലത്തില്‍ പങ്കെടുത്ത മന്ത്രി എ.സി. മൊയ്തീന്‍  അറിയിച്ചു.
ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും വില്ലേജ് ഓഫീസിലെ അടിസ്ഥാന നികുതി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ വസ്തുവില്‍  കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നിഷേധിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
വില്ലേജ് ഓഫീസിലെ അടിസ്ഥാന നികുതി രജിസ്റ്ററില്‍ നിലം എന്ന് രേഖപ്പെടുത്തിയതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ വസ്തുവില്‍ 120 സ്‌ക്വയര്‍ മീറ്റര്‍വരെ കെട്ടിട നിര്‍മാണം അനുവദിക്കാം.
ചുറ്റുപാടും വയലുകള്‍ ഇല്ലാത്തയിടത്ത് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കി മറ്റൊന്ന് നിര്‍മിക്കുന്നതിനും നിയമപരമായി  തടസമില്ല. ഇത്തരം അപേക്ഷകള്‍ വളരെ കൃത്യതയോടെ വേണം നടപ്പിലാക്കേണ്ടതെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പരിഗണിച്ചതില്‍ കൂടുതല്‍ അപേക്ഷകളും പി.എം.എ.വൈ, ലൈഫ് മിഷന്‍ എന്നിവയില്‍ നിന്നും ധനസഹായം ലഭിച്ച വീടുകളുടെ നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ടവയായിരുന്നു.  ഇത്തരത്തിലുള്ള 45 അപേക്ഷകര്‍ക്കും വ്യവസ്ഥകളോടെ കെട്ടിട നിര്‍മാണ അനുമതിയും പൂര്‍ത്തീകരണ പത്രവും നല്‍കി.
ദേശീയപാതയോടു ചേര്‍ന്നു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ഉപാധികളോടെയാണ് അനുമതി നല്‍കിയത്. അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഭാവിയില്‍ വീതി കൂട്ടലിന് നിശ്ചയിച്ചിട്ടുള്ള റോഡുകളുടെ വശങ്ങളിലുള്ള പ്ലോട്ടുകളില്‍ നിര്‍മിക്കുന്ന കെട്ടിടം  ആവശ്യമെങ്കില്‍ പൊളിക്കാം എന്ന സമ്മത പത്രത്തോട് കൂടിയാണ് അനുമതി നല്‍കിയത്. അദാലത്തില്‍ ആകെ 106 കേസുകളാണ് പരിഗണിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.